എം-സോണ്‍ റിലീസ് – 1487
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Céline Sciamma |
പരിഭാഷ | അൻവർ ഹുസൈൻ, ഫയാസ് മുഹമ്മദ് |
ജോണർ | ഡ്രാമ, റൊമാൻസ് |
സെലിൻ സിയാമ സംവിധാനം ചെയ്ത് നോമി മെർലണ്ടും എഡിൽ ഹീനലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫ്രഞ്ച് ചിത്രമാണ് ‘പോർട്രെയിറ്റ് ഓഫ് എ ലേഡി ഓൺ ഫയർ’. സുന്ദരമായ ഒരു പ്രണയകാവ്യം എന്നേ ഒറ്റവാക്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാവൂ. അത്രമേൽ മനോഹരമായാണ് ഹെലൂയീസിന്റെയും ചിത്രകാരി മരിയാന്റെയും സ്നേഹബന്ധത്തെ ഈ സിനിമ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫ്രാൻസിലെ ഒരു ദ്വീപുരാജ്യത്ത് ഹെലൂയീസ് എന്ന പെൺകുട്ടിയുടെ ഛായാചിത്രം വരയ്ക്കാൻ എത്തുന്ന മരിയൻ എന്ന ചിത്രകാരിയിലൂടെയാണ് കഥ വികസിക്കുന്നത്. ഹെലൂയീസിന്റെ പ്രതിശ്രുതവരന് നല്കാനായാണ് ചിത്രം വരക്കേണ്ടത്. എന്നാൽ ഹെലൂയീസ് അറിയാതെ വേണം ആ ചിത്രം പൂർത്തിയാക്കാൻ. ഹെലൂയീസിന്റെ കൂട്ടുകാരിയായി കൂടെ നടന്നു ഓരോ ചലനങ്ങളും വീക്ഷിച്ചു മരിയൻ ആ ചിത്രം വരയ്ക്കാൻ തുടങ്ങുന്നു. പെണ്മനസ്സുകളുടെ പ്രണയതീവ്രത അതിമനോഹരമായി ചിത്രം ആവിഷ്കരിച്ചിരിക്കുന്നു.
2019 ൽ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച നിരൂപകപ്രശംസ നേടിയ ചിത്രമാണ് ‘പോർട്രെയിറ്റ് ഓഫ് എ ലേഡി ഓൺ ഫയർ’. നോമി മെർലൻഡ് , എഡിൽ ഹീനൽ എന്നിവരുടെ പ്രകടനം തന്നെയാണ് ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നത്.
“രണ്ടു പരിഭാഷകർ ചെയ്ത വ്യത്യസ്തമായ രണ്ടു പരിഭാഷകളാണ് ഈ റിലീസിൽ ഉള്ളത്”