The Forest
ദി ഫോറസ്റ്റ് (2017)
എംസോൺ റിലീസ് – 1687
ഭാഷ: | ഫ്രഞ്ച് |
സംവിധാനം: | Delinda Jacobs |
പരിഭാഷ: | അനൂപ് പിസി, ബിനോജ് ജോസഫ് പള്ളിച്ചിറ, മനു എ ഷാജി |
ജോണർ: | ക്രൈം, ഡ്രാമ |
കാടിനുള്ളിൽ കാണാതാകുന്ന പെൺകുട്ടികൾ…!
ആ കൊച്ചുപട്ടണത്തിൽനിന്നും ആദ്യമായി കാണാതാകുന്നത് ജെന്നിഫർ എന്ന പെൺകുട്ടിയെയാഗിരുന്നു.ആ ദിവസം ചാർജെടുത്ത ഇൻസ്പെക്ടർ ഡക്കറും, അവിടുത്തെ ഓഫീസറായ വിർജീനിയയും കേസന്വേഷണം ഏറ്റെടുക്കുന്നു.
10 വർഷങ്ങൾക്ക് മുൻപുണ്ടായ രണ്ട് പെൺകുട്ടികളുടെ തിരോധാനവും ഈ കേസും തമ്മിൽ ചില സാമ്യതകൾ അവർ കണ്ടെത്തുന്നു.പക്ഷേ
വിർജീനിയയുടെ മകളേയും അവളുടെ കൂട്ടുകാരിയേയും കാണാതാകുന്നതോടുകൂടി കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നു.
2017 ൽ പുറത്തിറങ്ങിയ ഈ ഫ്രഞ്ച് മിനി സീരീസ് വളരെ ആകാംഷാഭരിതമായ 6 എപ്പിസോഡുകളിൽ അവസാനിക്കുന്നു. ത്രില്ലർ പ്രേമികൾക്ക് തീർച്ചയായും ഒരു വിരുന്നായിരിക്കും ഈ സീരീസ്.