എം-സോണ്‍ റിലീസ് – 2328

ഭാഷ | ജർമൻ |
നിർമാണം | Gaumont |
പരിഭാഷ | ആദം ദിൽഷൻ, ഗിരി പി എസ്, അജിത് രാജ്, ഫ്രെഡി ഫ്രാൻസിസ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ |
AD 9ആം നൂറ്റാണ്ടിൽ നടന്ന
ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി 2020ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പുതിയ സീരീസാണ് ബാർബേറിയൻസ്.
റോമൻ സാമ്രാജ്യത്തിന്റെ ദുർഭരണത്തിനും അടിമത്തത്തിനും എതിരെ പോരാടി, വ്യത്യസ്‌തമായ യുദ്ധ തന്ത്രങ്ങളാൽ അവരെ മുട്ടുകുത്തിച്ച ഒരു കൂട്ടം ഗോത്രത്തിന്റെ കഥയാണിത്. ഒരു സാഹചര്യത്തിൽ, ഗോത്രത്തിൽ നിന്നൊരാൾ റോമിൽ എത്തിപ്പെടുന്നു. പ്രണയവും, സൗഹൃദവും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
മികച്ച ആക്ഷൻ രംഗങ്ങളാലും
വിഷ്വൽസുകളാലും മുന്നിട്ടു നിൽക്കുന്ന ഈ സീരീസ്. ഈ വർഷത്തെ മികച്ച സീരീസുകളിൽ ഒന്നാണ്. ആദ്യ സീസണിന്റെ മിനുന്ന വിജയം, രണ്ടാമത്തെ സീസണിന്റെ പ്രഖ്യാപനത്തിന് കാരണമായിട്ടുണ്ട്.