Hagazussa: A Heathen's Curse
ഹാഗസൂസ: എ ഹീതന്‍സ് കേഴ്സ് (2017)

എംസോൺ റിലീസ് – 1850

Download

1782 Downloads

IMDb

5.8/10

Movie

N/A

2017ൽ ഇറങ്ങിയ ഒരു ജർമൻ ഫീച്ചർ ചിത്രമാണ് ഹെഗാസുസ്സാ.പണ്ട് കാലങ്ങളിൽ ജർമനിയിൽ മന്ത്രവാദിനികളെ വിളിച്ചിരുന്ന ഒരു പേരാണ് ‘ഹെഗാസുസ്സാ’.ഗോത്തിക്ക് കാലഘട്ടമായ പതിനഞ്ചാം നൂറ്റാണ്ടിൽ ആല്പസ് പറവതമുകളിൽ താമസിക്കുന്ന ആൽ‌ബറുൺ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിനടക്കുന്ന സംഭവങ്ങളാണ് ഈ സിനിമ.എല്ലാവരോടും അകലം പാലിച്ച് നടക്കുന്ന ആൽ‌ബറുണിനോട് യാദൃച്ഛികമായി ഒരു സ്ത്രീ കൂട്ട് കൂടുന്നു.തുടർന്നുണ്ടാകുന്ന മാറ്റങ്ങളും അവളുടെ മാനസികാവസ്ഥയും ആണ് ചിത്രം പറയുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിലെ യൂറോപ്പിൽ നിൽ നിന്നിരുന്ന അന്ധവിശ്വാസങ്ങളേയും അനാസ്ഥയേയും ചിത്രം തുറന്നടിച്ച് കാണിച്ച് തരുന്നു.നിരവധി അവാർഡുകളും അംഗീകാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
【NB:ചുരുക്കം ചില സംഭാഷണങ്ങൾ മാത്രമേ ഈ സിനിമയിൽ ഉള്ളു.അതുകൊണ്ട് തന്നെ ഒരു പരിഭാഷയുടെ ആവശ്യകത ഈ ചിത്രത്തിനില്ല.എന്നിരുന്നാലും പലരും അറിയപ്പെടാത്ത ഒരു ചിത്രത്തെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.】