Kfulim Season 2
ക്ഫുലിം സീസൺ 2 (2018)

എംസോൺ റിലീസ് – 2795

Download

1395 Downloads

IMDb

7.7/10

Series

N/A

ഇതൊക്കെ ചെയ്തത് അവരല്ല എന്ന് അവരെങ്ങനെ സ്ഥാപിച്ചെടുക്കും? അതും സാഹചര്യതെളിവുകൾ അവർക്ക് എതിരായി നിൽക്കുമ്പോൾ!

2010-ൽ നടന്ന ഹമാസ് നേതാവിന്റെ കൊലപാതകത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമിച്ച സീരീസ് ക്ഫുലിം (False Flag) രണ്ടാം സീസണിലേക്ക് കടക്കുമ്പോൾ മൂന്ന് പുതിയ ഇസ്രായേലി പൗരന്മാരുടെ ജീവിതത്തിലൂടെയാണ് കഥ പറഞ്ഞു പോവുന്നത്. ഇസ്രായേലിനെയും തുർക്കിയെയും ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈനിൽ നടക്കുന്ന സ്ഫോടത്തോടെയാണ് കഥ ആരംഭിക്കുന്നത്. ആ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ പ്രശസ്തനായ മൊസ്സാദ് ഏജന്റ് സയാഗും ഉൾപ്പെടുന്നു. ഉദ്ഘാടനവേളയിൽ വേദിയിലുണ്ടായിരുന്ന മൂന്ന് ഇസ്രായേലി പൗരന്മാരെ അതിന് ശേഷം കാണാതാവുന്നതോടെ അവരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി അന്വേഷണത്തിനിറങ്ങുകയാണ് എയ്ദനും സംഘവും.

ഒന്നാം സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഷോൺ ടിൽസണും അന്വേഷണ ഉദ്യോഗസ്ഥനായി എയ്ദൻ കോപ്പലും ഈ സീസണിലും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്.