2 States
2 സ്റ്റേറ്റ്സ് (2014)

എംസോൺ റിലീസ് – 2234

Download

9006 Downloads

IMDb

6.9/10

Movie

N/A

പ്രശസ്ത കഥാകാരനായ ചേതൻ ഭഗത്തിന്റെ കഥകൾ എല്ലാം തന്നെ യുവതലമുറക്ക്‌ വളരെ ഇഷ്ടപ്പെട്ടവയാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ നോവലായ ” 2 സ്റ്റേറ്റ്സ് -സ്റ്റോറി ഓഫ് മൈ മാരേജ് ” വെള്ളിത്തിരയിലെത്തിയപ്പോൾ ” 2-സ്റ്റേറ്റ്സ്” ആയി മാറി.
യുവതാരങ്ങളായ അർജുൻ കപൂറും ആലിയ ഭട്ടുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പഞ്ചാബിയായ കൃഷും, തമിൾ പെൺകുട്ടി ആയ അനന്യയും അഹമ്മദാബാദിലെ ഐ.ഐ.എം.ലെ പഠനകാലത്ത് കണ്ടുമുട്ടുന്നതും, പ്രണയമുഖരിതരാവുന്നതും തുടർന്ന്, രണ്ടു സംസ്കാരവും ഭാഷയും കൊണ്ട് നടക്കുന്ന തങ്ങളുടെ മാതാപിതാക്കൾ ഉന്നയിക്കുന്ന എതിർപ്പുകളുമായി രസകരമായി മുന്നോട്ട് നീങ്ങുകയാണ് സിനിമ.