Barfi!
ബർഫി! (2012)
എംസോൺ റിലീസ് – 530
ഭാഷ: | ഹിന്ദി |
സംവിധാനം: | Anurag Basu |
പരിഭാഷ: | വിഷ്ണു പ്രസാദ് |
ജോണർ: | കോമഡി, ഡ്രാമ, റൊമാൻസ് |
2012-ൽ അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഹിന്ദി റൊമാന്റിക് കോമഡി ചിത്രമാണ് ബർഫി!
ജന്മനാ ബധിരനും മൂകനുമായ ‘ബർഫി’ എന്നാ മർഫി തന്റെ വൈകല്യങ്ങളെ വകവെയ്ക്കാതെ ജീവിതം ആസ്വദിക്കുന്ന ഒരു യുവാവാണ്. ഓട്ടിസം ബാധിച്ച ഝിൽമിൽ പെൺകുട്ടിയുമായുള്ള ബർഫിയുടെ പ്രണയമാണ് സിനിമയിലുടനീളം പറയുന്നത്.
ചാർളി ചാപ്ലിന്റെ സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, വാക്കുകളില്ലാതെ തന്നെ വികാരങ്ങൾ പകർന്നു നൽകാൻ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്.