Bhediya
ഭേഡിയാ (2022)

എംസോൺ റിലീസ് – 3197

IMDb

6.7/10

Movie

N/A

പ്രൊഡ്യൂസര്‍ ദിനേഷ് വിജന്റെ ഹൊറര്‍ കോമഡി യൂണിവേഴ്സിലെ (സ്ത്രീ (2018), റൂഹി (2021)) മൂന്നാമത്തെ ചിത്രമാണ് അമര്‍ കൗശിക് സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ “ഭേഡിയാ” എന്ന ഹിന്ദി ചിത്രം.

അരുണാചല്‍പ്രദേശിലെ വനഭൂമിയിലൂടെ റോഡ്‌ ഉണ്ടാക്കാനായി വലിയൊരു കമ്പനിയെ പ്രതിനിധീകരിച്ച് സീറോ എന്ന ചെറിയ പട്ടണത്തില്‍ എത്തിയതാണ് ഭാസ്കറും കസിനായ ജനാർദ്ദനും. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ, ഒരു രാത്രിയിൽ ഭാസ്കറിന് വനത്തിനുള്ളിൽ വച്ചൊരു കറുത്ത ചെന്നായയുടെ കടിയേല്‍ക്കുന്നു. അതിനെത്തുടര്‍ന്ന് പല ശാരീരികമാറ്റങ്ങളും ഭാസ്കറിന് ഉണ്ടാകുന്നു. ഇതേസമയം ആ പട്ടണത്തിലെ ചില പ്രധാന വ്യക്തികള്‍ ചെന്നായയുടെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നു. വിചിത്രമായൊരു കാടും അതിനടുത്തുള്ളൊരു ചെറുപട്ടണവും ജനങ്ങളും സാക്ഷ്യം വഹിക്കേണ്ടി വരുന്ന വിചിത്രമായ സംഭവങ്ങളാണ് കോമഡിയുടെ മേമ്പൊടിയോടെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.

നായകനായെത്തിയ വരുണ്‍ ധവാന്റെ പ്രകടനവും വളരെ മികച്ച VFX രംഗങ്ങളും കോമഡിയും ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്. ഫാന്റസി ഹൊറര്‍ കോമഡി സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പരിഗണിക്കാവുന്ന ചിത്രമാണ് ഭേഡിയാ.