എം-സോണ്‍ റിലീസ് – 1848
ഭാഷ | ഹിന്ദി |
സംവിധാനം | Nikkhil Advani (as Nikhil Advani) |
പരിഭാഷ | കൃഷ്ണപ്രസാദ് പി ഡി. അജിത് വേലായുധൻ |
ജോണർ | ആക്ഷൻ, ത്രില്ലർ |
2013ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഡീ-ഡേ.ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ ഗോൾഡ്മാനെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിൽ R&AW ഏജന്റുകളായ വാലി, രുദ്ര, സോയ, അസ്ലം എന്നിവർ പരാജയപ്പെടുന്നു.തുടർന്ന് ഇന്ത്യ ഗവണ്മെന്റ് ഇവർ ഞങ്ങളുടെ ആളുകളല്ല എന്ന് പ്രസ്താവിക്കുന്നു, അതേ സമയം പാകിസ്താൻ ഗവണ്മെന്റ് ഇവർക്കുള്ള തിരച്ചിൽ ഊർജിതമാക്കുന്നു.തുടർന്നുള്ള ഉദ്വേഗജനകമായ സംഭവവികാസങ്ങളാണ് ചിത്രം.ഒരു നിമിഷം പോലും ബോർ അടിപ്പിക്കാത്ത ചടുലമായ ആക്ഷൻ രംഗങ്ങളും വെടിവെപ്പും മറ്റുമായാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ആരും ഒരിക്കലും അറിയുകയോ, ഓർക്കുകയോ പോലും ചെയ്യാത്ത രഹസ്യ ഏജന്റുമാരുടെ ജീവിതം ചിത്രം തുറന്നു കാണിക്കുന്നു.നിഖിൽ അദ്വാനി സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശങ്കർ എഹ്‌സാൻ ലോയ് ആണ്.ഋഷി കപൂർ, നാസർ, ഇർഫാൻ ഖാൻ, അർജുൻ രാംപാൽ, ശ്രുതി ഹാസൻ, ഹുമ ഖുറേഷി എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്.
അന്തരിച്ച താരങ്ങളായ ഋഷി കപൂർ, ഇർഫാൻ ഖാൻ എന്നിവർ ഒന്നിച്ച് അഭിനയിച്ച ഈ ചിത്രത്തിന്റെ മലയാളം സബ് അവർക്കുള്ള എംസോൺ അന്ത്യോപചാരം ആയിരിക്കും.