Filmistaan
ഫിൽമിസ്ഥാൻ (2012)

എംസോൺ റിലീസ് – 1027

IMDb

7.3/10

Movie

N/A

നിതിന്‍ കക്കാര്‍ കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ 2012 ലെ ബുസാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായിട്ട് പ്രദർശിപ്പിച്ചത്. പിന്നീട് ചിത്രം മുംബൈ, കേരളം തുടങ്ങിയ ഇന്ത്യൻ ഫെസ്ടിവലുകളിലും പ്രദർശിപ്പിച്ചു. 2012 ലെ മികച്ച ഹിന്ദി ഫിലിമിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ഈ ഫിലിം തിയേറ്ററിൽ റിലീസായത് 2014ലാണ്.

സ്‌ക്രീനിൽ നിറഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്ന, സിനിമാ നടനാകാൻ കിണഞ്ഞു പരിശ്രമിക്കുന്ന അസിസ്റ്റന്റ് ഡയറക്ടർ “സണ്ണി” ഒരു അമേരിക്കൻ ഡിറക്ടരുടെ അസിസ്റ്റന്റ് ആയി അമേരിക്കൻ ക്രൂവിനോടൊപ്പം രാജസ്ഥാൻ മരുഭൂമിയിലേക്ക് ചിത്രീകരണത്തിനായി പോകുന്നു. രാത്രിയിൽ അമേരിക്കക്കാരനാണെന്ന് തെറ്റിദ്ധരിച്ച്‌ ഇന്ത്യ-പാകിസ്ഥാൻ അതിര്‍ത്തിയില്‍ വച്ച് ഒരു തീവ്രവാദ ഗ്രൂപ്പ് അയാളെ പാകിസ്ഥാനിലേക്ക് തട്ടിക്കൊണ്ടു പോകുന്നു. അവിടെ വച്ച് സണ്ണി ഇന്ത്യൻ സിനിമകളുടെ വ്യാജ സിഡി ഇടപാട് നടത്തുന്ന അഫ്താബുമായി ചങ്ങാത്തത്തിലാകുന്നു. അഫ്താബും, അവന്‍റെ നാടുമായും സണ്ണിക്കുണ്ടാകുന്ന ആത്മബന്ധം, സണ്ണിയുടെ അനുഭവങ്ങൾ എന്നിവയിലൂടെ കലങ്ങിമറിഞ്ഞ ഇന്ത്യ-പാകിസ്ഥാൻ നയതന്ത്ര ബന്ധങ്ങളെ വരെ വരച്ചു കാണിക്കുന്ന ഒരു സിനിമയാണ് ഫില്മിസ്താന്‍.