Iqbal
ഇക്‌ബാൽ (2005)

എംസോൺ റിലീസ് – 1722

IMDb

8.1/10

Movie

N/A

നാഗേഷ് കുക്കുനൂറിന്റെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ സ്പോർട്സ്-ഡ്രാമ സിനിമയാണ് ഇക്ബാൽ.

വടക്കേ ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ ക്രിക്കറ്റിനെ അഗാധമായി ഇഷ്ടപ്പെടുന്ന ബധിരനും മൂകനുമായ ഇക്ബാൽ ഖാൻ എന്ന ബാലൻ, സാഹചര്യങ്ങൾ തനിക്ക് പ്രതികൂലമായിരിന്നിട്ടു പോലും അതിനെയെല്ലാം തരണം ചെയ്ത് ഇന്ത്യൻ ടീമിൽ കളിക്കുക എന്ന തന്റെ ജീവിതാഭിലാഷത്തിനു വേണ്ടി പോരാടുന്നതാണ് കഥാതന്തു.

ഇക്ബാൽ ആയി വേഷമിട്ട ശ്രേയസ് തൽപദേ, നസ്റുദ്ദീൻ ഷാ, ശ്വേത ബസു പ്രസാദ് എന്നിവർ ഒന്നിന്നൊന്നു മികച്ച പ്രകടനങ്ങളാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

ആ വർഷത്തെ സമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഇക്ബാൽ കരസ്ഥമാക്കിയട്ടുണ്ട്. മനസ്സിനെ സ്പർശിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഒരു മനോഹര ചിത്രമാണ് ഇക്ബാൽ. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.