Jagga Jasoos
ജഗ്ഗാ ജാസൂസ് (2017)

എംസോൺ റിലീസ് – 2511

അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ‘ജഗ്ഗാ ജാസൂസ്’.
ജഗ്ഗ ഒരു അനാഥനാണ്. അവൻ ജനിച്ചു വളർന്ന ആശുപത്രിയാണ് അവന്റെ ലോകം. അവിടെ എല്ലാവർക്കും അവൻ പ്രിയപ്പെട്ടവനാണ്‌. പക്ഷേ സംസാരിക്കുമ്പോൾ വിക്കലുണ്ടാവുന്നതാണ് അവന്റെ വിഷമം. യാദൃശ്ചികമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തപ്പെടുന്ന ഒരാൾ അവനെ സ്വന്തം മകനേപ്പോലെ വളർത്തുകയും, പാട്ടിലൂടെ സംസാരിക്കുവാൻ അവനെ പ്രാപ്തനാക്കുകയും ചെയ്യുന്നു. പക്ഷേ ഈ സന്തോഷം അധികകാലം നീണ്ടു നിന്നില്ല, ജോലി സംബന്ധമായി വളർത്തച്ഛന് തിരിച്ച് പോവേണ്ടി വരുന്നു. ഏത് കാര്യവും അന്വേഷണബുദ്ധിയോടെ നേരിടുന്ന ജഗ്ഗയുടെ സാഹസികമായ ജീവിതം അവിടെ തുടങ്ങുന്നു.
ഒരു ബുക്ക് ഫെയറിൽ വച്ച് കുട്ടികളോട് ജഗ്ഗ കോമിക് ബുക്സ് പരിചയപ്പെടുത്തുന്ന രീതിയിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. ജഗ്ഗയും അവനോട് ആശയ വിനിമയം നടത്തുന്ന എല്ലാവരും പാട്ടിലൂടെയാണ് സംസാരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വാദ്യകരമായ രീതിയിൽ ലളിതവും ഗൗരവമേറിയതുമായ വിഷയങ്ങൾ സിനിമ ചർച്ച ചെയ്യുന്നുണ്ട്.
രൺബീർ കപൂറും, കത്രീന കൈഫും തകർത്തഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു മുഴുനീള മ്യൂസിക്കൽ എന്റെർടൈനറാണ്.