എം-സോണ്‍ റിലീസ് – 2086

ഭാഷ | ഹിന്ദി |
സംവിധാനം | Imtiaz Ali |
പരിഭാഷ | ശ്യാം നാരായണൻ ടി. കെ, അജിത് വേലായുധൻ |
ജോണർ | ഡ്രാമ, റൊമാൻസ് |
സംവിധായകൻ ഇമ്ത്യാസ് അലിയുടെ 2020 വാലെന്റൈൻ ദിനത്തിൽ ഇറങ്ങിയ ചിത്രമാണ് ലൗ ആജ് കൽ.
2009 ഇറങ്ങിയ ഇതേ പേരിലുള്ള സിനിമയെ പോലെ തന്നെ ഈ സിനിമയിലും രണ്ട് കാലങ്ങളിലെ പ്രണയത്തെ കുറിച്ചാണ് പറയുന്നത്.
കാർത്തിക്ക് ആര്യൻ, സാറ അലി ഖാൻ, രൺധീപ് ഹൂഡ, എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലോങ്ങ് റിലേഷൻ ഇഷ്ടമില്ലാത്ത സോയിയും
ട്രൂ ലവ് തേടി നടക്കുന്ന വീറുമാണ് കേന്ദ്രകഥാപാത്രങ്ങൾ. അവരിൽ തന്നെ തന്നെ കാണുന്ന രഘുവും (രൺധീപ്).
അവിചാരിതമായി സോയി രഘുവിന്റെ കഥ കേൾക്കാനിടയാകുന്നു.
തുടർന്ന് സോയിയിൽ സംഭവിക്കുന്ന മാറ്റങ്ങളും, ആ മാറ്റങ്ങൾ അവരുടെ ജീവിതത്തിൽ എങ്ങനെ ബാധിക്കുന്നു എന്നതുമാണ് ലവ് ആജ് കൽ (2020).