Mary Kom
മേരി കോം (2014)

എംസോൺ റിലീസ് – 2318

Download

5210 Downloads

IMDb

6.8/10

Movie

N/A

ആറു തവണ ലോക വനിതാ ബോക്സിങ് ചാമ്പ്യനായതടക്കം എട്ടു മെഡലുകൾ നേടി ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ ഇടിക്കൂട്ടിലെ ധീരവനിത MC മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി 2014 ൽ പുറത്തിറങ്ങിയ സ്പോർട്ട്സ്- ഡ്രാമയാണ് “മേരി കോം”.
പ്രായത്തെ പോലും തോല്പിച്ച്‌ മൂന്നു മക്കളുടെ അമ്മയായതിനു ശേഷം ഇടിക്കൂട്ടിൽ തിരിച്ചു വന്ന് ഇടിമുഴക്കമായത് കായിക പ്രേമികൾക്ക് അഭിമാനിക്കാവുന്ന ചരിത്രം.
പ്രതികൂല സാഹചര്യത്തിലും നിശ്ചയദാർഢ്യവും, വിജയ തൃഷ്ണയും കൈമുതലായുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ല എന്നു തെളിയിക്കുന്ന മേരി കോമിന്റെ ജീവിതത്തിന്റെ നേർക്കാഴ്ച ഈ സിനിമയിൽ കാണാം.
ഗ്ലാമർ വേഷത്തിലല്ലാതെ, പ്രിയങ്ക ചോപ്രയുടെ അഭിനയജീവിതത്തിലെ ഗംഭീര പ്രകടനം. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉയരുന്ന ദേശീയപതാകയും, ദേശീയഗാനവും ഏതൊരു ഇന്ത്യക്കാരനേയും അഭിമാനം കൊള്ളിക്കുന്ന രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഒരു മികച്ച ദൃശ്യവിരുന്നായിരിക്കും.