Munjya
മുംജ്യാ (2024)

എംസോൺ റിലീസ് – 3390

Download

21822 Downloads

IMDb

6.4/10

Movie

N/A

ഉപനയനം കഴിഞ്ഞ് ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുന്ന കാലയളവിൽ, മരണപ്പെടുന്ന ആൺകുട്ടികൾ ‘മുംജ്യാ’ എന്ന ബ്രഹ്മരക്ഷസുകളായി മാറുമെന്ന, മഹാരാഷ്ട്രയിൽ പ്രചാരത്തിലുള്ള കൊങ്കണി നാടോടിക്കഥയെ അടിസ്ഥാനമാക്കി, ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത് 2024-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് “മുംജ്യാ”.

പൂനെയിൽ നിന്ന് ഒരു വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ മുത്തശ്ശിയുടെ ഗ്രാമത്തിലേക്ക് വരുന്ന ബിട്ടു, ചേട്ടുക് വാഡിയെന്ന വിലക്കപ്പെട്ട സ്ഥലത്ത് പോവുകയും, മുംജ്യായുടെ പിടിയിൽ അകപ്പെടുകയും ചെയ്യുന്നു. തൻ്റെ മുന്നിയെന്ന ബാല്യകാലസഖിയെ കണ്ടുപിടിക്കാൻ മുംജ്യ ബിട്ടുവിനെ നിർബന്ധിതനാക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

മഡോക്ക് സൂപ്പർ നാച്ചുറൽ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമായ “മുംജ്യാ”, ഭേഡിയാ, സ്ത്രീ 2 എന്നീ ചിത്രങ്ങളിലെ സംഭവങ്ങൾക്ക് പാരലൽ ആയി നടക്കുന്ന മറ്റൊരു കഥയാണ് പറയുന്നത്.