എം-സോണ്‍ റിലീസ് – 788
ഭാഷ | ഹിന്ദി |
സംവിധാനം | Varun Grover, Vikramaditya Motwane |
പരിഭാഷ | ലിജോ ജോളി, സുനിൽ നടക്കൽ, കൃഷ്ണപ്രസാദ് എം.വി |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
അടുത്ത തലമുറയിലേക്കു ചുവടുവയ്ക്കുകയാണ് ഇന്ത്യൻ ടെലിവിഷൻ സീരിയലുകൾ. അതും സിനിമകളെ വെല്ലുന്ന സാങ്കേതിക തികവോടെ. തുടക്കം കുറിക്കുന്നതാകട്ടെ ആഗോള ഇന്റർനെറ്റ് സ്‌ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ്. നെറ്റ് ഫ്ലിക്സ് നിർമിക്കുന്ന ‘സേക്രഡ് ഗെയിംസ്’. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സീരിയലാണ്. സെയ്ഫ് അലിഖാൻ, നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്തെ തുടങ്ങിയവർ ഒന്നിക്കുന്ന ഈ സീരീസ് സംവിധാനം ചെയ്യുന്നത് അനുരാഗ് കശ്യപും വിക്രമാദിത്യ മൊത്വാനിയും ചേർന്നാണ്. മുംബൈ അധോലോകവും ഭീകരവാദവും രാഷ്ട്രീയവുമെല്ലാം ചർച്ച ചെയ്യുന്ന ഗ്യാങ്സ്റ്റർ കഥയാണു ‘സേക്രഡ് ഗെയിംസ്’.
ഓരോ മണിക്കൂർ വീതമുള്ള 8 എപ്പിസോഡുകളിലായിട്ടാണ് കഥ വികസിക്കുന്നത്. ഗണേശ് ഗൈതൊണ്ട എന്ന അധോലോക നേതാവിന്റെയും സർതാജ് സിഗ് എന്ന പൊലീസ്കാരന്റെയും കഥയാണ് ഈ സീരീസ് നമ്മോട് പറയുന്നത്. ഒരുപാട് അശ്ലീല ഡയലോഗുകളാലും, നഗ്നരംഗങ്ങളാലും സമ്പന്നമാണ് ഈ സീരീസ് കാരണം യാതൊരു വിധ സെൻസറിങ്ങിനും വിധേയമായിട്ടുള്ള ഒരു കലാസൃഷ്ടിയല്ല സേക്രഡ് ഗെയിംസ്.