Sacred Games Season 2
സേക്രഡ് ഗെയിംസ് സീസൺ 2 (2019)

എംസോൺ റിലീസ് – 1304

Download

4465 Downloads

IMDb

8.5/10

Vikram Chandra യുടെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി Netflix പുറത്തിറക്കിയ Web Series ആണ് സേക്രഡ് ഗെയിംസ്. Netflix Original ന്റെ ആദ്യ ഇന്ത്യൻ വെബ് സീരീസ് ആണ് സേക്രഡ് ഗെയിംസ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോത്വാനെ എന്നീ പ്രതിഭാധനരായ ബോളിവുഡ് സംവിധായകർ പിന്നണിയിലും നവാസുദ്ധിൻ സിദ്ധിഖി, സൈഫ് അലി ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങൾ കഥാപാത്രങ്ങളായി മുന്നണിയിലും അണി നിരന്നപ്പോൾ ഇത് വരെ പുറത്തിറങ്ങിയ ഇന്ത്യൻ വെബ് സീരീസുകളിൽ ഏറ്റവും ജനപ്രീതി നേടിയ വെബ് സീരീസ് എന്ന ഖ്യാതി നേടാൻ ഈ സീരീസിന് കഴിഞ്ഞു.

മുംബൈ പൊലീസിലെ ഇൻസ്‌പെക്ടർ ആയ സർതാജ് സിങ്ങിന്, 16 വർഷമായി ഒളിവിൽ ആയിരുന്ന മുംബൈയിലെ മുൻ അധോലോക നായകൻ ഗണേഷ് ഗൈതൊണ്ടയിൽ നിന്ന് ലഭിക്കുന്ന ഒരു ഫോൺ കോളി ലൂടെയാണ് സീരീസ് ആരംഭിക്കുന്നത് അടുത്ത 25 ദിവസത്തിനുള്ളിൽ മുംബൈ നഗരം ലോക ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാകും എന്നൊരു മുന്നറിയിപ്പാണ് ഗെയ്‌തൊണ്ടെ സർതാജിന് നൽകിയത്. തനിക്ക് ലഭിച്ച ഫോൺകോൾ ലൊക്കേഷൻ തേടിച്ചെന്ന സർതാജ് സിങ്ങിന് ആത്മഹത്യ ചെയ്തത നിലയിലുള്ള ഗെയ്‌തൊണ്ട യുടെ മൃതശരീരമാണ് ലഭിച്ചത് .

അടുത്ത 25 ദിവസത്തിനുള്ളിൽ മുംബൈയിൽ എന്ത് സംഭവിക്കും എന്നതിന് പുറകെയുള്ള സർതാജിന്റെ അന്വേഷണവും ഗണേഷ് എന്ന നാട്ടുംപുറത്തുകാരനായ ബ്രഹ്മണബാലൻ എങ്ങിനെ മുംബൈയെ വിറപ്പിച്ച ഗൈതൊണ്ട എന്ന അധോലോക നേതാവായി എന്നതും ആദ്യ സീനണിൽ നമ്മൾ കണ്ടു. ഒരു പ്രത്യേക സാഹചര്യത്തിൽ മുംബൈയിൽ നിന്ന് രക്ഷപെടുന്ന ഗൈതൊണ്ട തന്റെ മൂന്നാമത്തെ “പിതാവിനെ” കണ്ടു മുട്ടുന്നതും വിദേശത്ത് തന്റെ സാമ്രാജ്യം കെട്ടി പടുക്കുന്നതുമടങ്ങുന്ന ഭൂത കാലവും അതേ സമയം മുബൈയെ ഇല്ലാതാക്കാൻ ഉള്ള വിഘടന വാദികളുടെ ശ്രമങ്ങളും അത് തടയാൻ വേണ്ടി അതിന് പുറകെയുള്ള സർതാജിന്റെ ഓട്ടവും രണ്ടാം സീസണിൽ കാണാം.

NB:- ഒന്നാം സീസണിന്റെ തുടർച്ചയാണ് രണ്ടാം സീസൺ അതു കൊണ്ടു ഒന്നാം സീസൺ കണ്ട ശേഷം മാത്രം രണ്ടാം സീസൺ കാണുക.