Sadak 2
സഡക് 2 (2020)

എംസോൺ റിലീസ് – 2017

Subtitle

2751 Downloads

IMDb

1.2/10

മഹേഷ് ഭട്ട് 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് സഡക് 2.

ആൾദൈവങ്ങൾക്കെതിരെ പോരാടുന്ന ആര്യ ദേശായി എന്ന യുവതിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സഞ്ജയ് ദത്ത് അവതരിപ്പിച്ച, മരിക്കാൻ തയാറായി നിൽക്കുന്ന കഥാപാത്രമായ കിഷോറിന് ജീവിക്കാനുള്ള കാരണമായി ആര്യ മാറുന്നു. ആര്യ, വിശാൽ, കിഷോർ എന്നിവരുടെ യാത്രയും, പിന്നീടുള്ള ഉദ്വേഗജനകമായ കാര്യങ്ങളുമാണ് ചിത്രം.

ആലിയ ഭട്ട്, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വോട്ട് ബ്രിഗേഡിങ്ങിലൂടെ ഡീഗ്രേഡ് ചെയ്യപ്പെട്ട ചിത്രം, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് ചർച്ച ചെയ്യുന്നത്.