Photocopier
ഫോട്ടോക്കോപ്പിയര്‍ (2021)

എംസോൺ റിലീസ് – 3461

Download

1444 Downloads

IMDb

6.8/10

അന്നത്തെ രാത്രിയിൽ സുർയാനിക്ക് നഷ്ടമായത് അവളുടെ ജീവിതത്തിലെ വലിയ ഒരു കാര്യമായിരുന്നു. മുന്നോട്ട് പഠിക്കാൻ ഉള്ള സ്കോളർഷിപ്. എന്നാലന്ന് നടന്ന സംഭവങ്ങളെ കുറിച്ച് ഒന്നും ഓർമയില്ലത്ത അവൾ തോറ്റ് കൊടുക്കാൻ തയ്യാറല്ലായിരുന്നു. ആരും അവളുടെ വാദങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല. സ്വന്തം മാതാപിതാക്കൾ പോലും. കാരണം അവളന്ന് മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്നാലും സ്വയം വിശ്വസിപ്പിക്കാനായി എങ്കിലും അവൾക്ക് സത്യം കണ്ടെത്തണമായിരുന്നു. സൂര്യാനി സ്വന്തം നിലയിൽ അന്വേഷണം തുടങ്ങി.

സുർയാനി മുൻ നിർത്തുന്ന ഓരോ വാദവും മറു വാദത്തിൽ തകരുമ്പോഴും അവളുടെ അന്വേഷണം തുടരുകയാണ്. അത് അവളെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്ന കുറെ സത്യങ്ങളിലേക്കും. ആ സത്യങ്ങൾ ബാധിക്കുന്ന ധാരാളം ആളുകളെയും കാണാം ചിത്രത്തിൽ. എന്നാലും മറ്റുള്ളവരുടെ തെറ്റുകൾ അവളെ ബാധിക്കുന്നു എന്നത് അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സുർയാനിയുടെ വാദത്തിൽ എന്തെങ്കിലും സത്യമുണ്ടോ? അതോ എല്ലാം അവളുടെ തോന്നൽ ആയിരുന്നോ?

തൻ്റെ ജീവിതം നിലയില്ലാ കയത്തിലേക്ക് താഴ്ന്നു പോകുന്നത് കണ്ട് ഒരു പെൺകുട്ടി നടത്തുന്ന പോരാട്ടത്തിന്റേയും അന്വേഷണത്തിന്റേയും കഥയാണ് 2021ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ ക്രൈം മിസ്റ്ററി ചിത്രം പറയുന്നത്. ഇന്തോനേഷ്യൻ ഫിലിം ഫെസ്റ്റിവലിൽ പന്ത്രണ്ട് അവാർഡുകൾ കരസ്ഥമാക്കിയിരുന്നു ഈ ചിത്രം.