Deep Red
ഡീപ്പ് റെഡ് (1975)

എംസോൺ റിലീസ് – 3358

മാസ്റ്റര്‍ ഓഫ് ദ ത്രില്ലർ“, “മാസ്റ്റര്‍ ഓഫ് ഹൊറര്‍” തുടങ്ങിയ വിശേഷണങ്ങള്‍ നല്‍കപ്പെട്ട ഇറ്റാലിയന്‍ സംവിധായകനായ ഡാരിയോ അര്‍ജെന്റോ 1975 – ല്‍ പുറത്തിറക്കിയ ഹൊറര്‍ ത്രില്ലര്‍ ചലച്ചിത്രമാണ് “ഡീപ്പ് റെഡ്

ഇംഗ്ലണ്ടില്‍ നിന്നും ഇറ്റലിയിലേക്ക് വന്നൊരു ജാസ് പിയാനിസ്റ്റാണ് മാര്‍ക്കസ് ഡേലി. ഒരു രാത്രി വീട്ടിലേക്ക് തിരിച്ചുപോകുന്ന വഴിക്ക് അദ്ദേഹം ഒരു അജ്ഞാത കൊലയാളി കൊലപാതകം നടത്തുന്നത് കാണുന്നു. തുടര്‍ന്ന് കൊലപാതകത്തെ കുറിച്ച് വരുന്ന വാര്‍ത്തയില്‍ ഡേലി കൊലയാളിയെ കണ്ടെന്നത് വാര്‍ത്ത വരുന്നതിനെ തുടര്‍ന്ന് കൊലയാളി അയാളെ തേടി വരുന്നു. കൊലപാതകത്തിന്റെ പിന്നിലെ ദുരൂഹത തേടി ഡേലിയും പത്ര പ്രവര്‍ത്തകയായ ജിയാന്ന ബ്രെസിയും അന്വേഷണം തുടരുമ്പോള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നു. കൊലയാളിയുടെ ഇരയാവും മുന്നേ ഈ കൊലകള്‍ക്ക് പിന്നിലെ നിഗൂഡതകള്‍ അവര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കുമോ എന്നറിയാന്‍ സിനിമ കാണുക.