Chainsaw Man
ചെയിന്‍സോ മാന്‍ (2022)

എംസോൺ റിലീസ് – 3098

Download

40873 Downloads

IMDb

8.3/10

ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ല്‍ പുറത്തിറങ്ങിയ മാപ്പ അനിമേഷന്‍ ആനിമേ സീരീസാണ് “ചെയിന്‍സോ മാന്‍.”

ഡെവിളുകള്‍(ചെകുത്താന്മാര്‍/പിശാച്ചുക്കള്‍) നിവസിക്കുന്ന ഒരു ആധുനിക ജപ്പാനിലാണ് ചെയിന്‍സോ മാന്‍ സീരീസിന്റെ കഥ നടക്കുന്നത്. ജാപ്പനീസ് മാഫിയയായ യാകുസക്ക്, തന്റെ മരിച്ചു പോയ അപ്പന്‍ കൊടുക്കാനുള്ള കടം വീട്ടാനായി, ദരിദ്രനായ ഡെന്‍ജി എന്ന കൗമാരക്കാരന്‍ ഒരു ഡെവിള്‍ ഹണ്ടറായി പണിയെടുക്കുന്നു. ബ്രെഡില്‍ ജാം പുരട്ടി എന്നെങ്കിലും കഴിക്കാന്‍ പറ്റുക, സ്വന്തമായി ഒരു ഗേള്‍ ഫ്രണ്ട് ഉണ്ടാവുക, എന്ന ചെറിയ ചെറിയ സ്വപ്‌നങ്ങള്‍ മാത്രമേ ഡെന്‍ജിക്ക് ഉള്ളൂ. ഒരിക്കല്‍, ഒരു പ്രത്യേക സാഹചര്യത്തില്‍, പട്ടിയെ പോലെയിരിക്കുന്ന, അവന്‍ വളര്‍ത്തുന്ന ചെയിന്‍സോ ഡെവിളായ പോച്ചിറ്റ ഡെന്‍ജിയുടെ ശരീരവുമായി ലയിക്കുന്നു. അങ്ങനെ ശരീരം മുഴുവന്‍ ചെയിന്‍സോകള്‍ ഉള്ള ഒരു ജീവിയായി മാറാനുള്ള കഴിവ് ഡെന്‍ജിക്ക് ലഭിക്കുന്നു. ശേഷം, പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ കൂടെ ഒരു ഡെവിള്‍ ഹണ്ടറായി ഡെന്‍ജി ജോലിക്ക് കയറുന്നു. ഡെന്‍ജിയുടെ ആഗ്രഹങ്ങള്‍ അവന് സാധിക്കാന്‍ പറ്റുമോ? ഉത്തരമറിയാന്‍ കാണുക.

Note: പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണുക.