Chainsaw Man - The Movie: Reze Arc
ചെയിൻസോ മാൻ - ദ മൂവി: റെസെ ആർക്ക് (2025)
എംസോൺ റിലീസ് – 3606
| ഭാഷ: | ജാപ്പനീസ് |
| സംവിധാനം: | Tatsuya Yoshihara |
| പരിഭാഷ: | എൽവിൻ ജോൺ പോൾ |
| ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ |
ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ൽ പുറത്തിറങ്ങിയ ആനിമേയാണ് “ചെയിൻസോ മാൻ”. ആനിമേയുടെ ആദ്യത്തെ സീസണിന്റെ തുടർച്ചയാണ് 2025-ൽ പുറത്തിറങ്ങിയ ഈ സിനിമ.
ആദ്യത്തെ സീസണിന് ശേഷം ചെയിൻസോമാനായ ഡെൻജിയുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ ഓരോന്നായി സഫലമായി വന്നു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ കൂടെ പുതിയൊരു പെൺകുട്ടിയെ ഡെൻജി പരിചയപ്പെടുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ ഡെൻജിക്ക് അവളെ ഇഷ്ടമാകുന്നു. എന്നാൽ അപകടങ്ങൾ നിറഞ്ഞ തന്റെ ഡെവിൾ ഹണ്ടർ ജോലിയും, തന്റെ സീനിയറായ മാക്കിമയോടുള്ള ഇഷ്ടവും ഈ ബന്ധത്തിന് തടസ്സമാകുമെന്ന് അവൻ മനസ്സിലാക്കുന്നു.
