Death Note
ഡെത്ത് നോട്ട് (2006)

എംസോൺ റിലീസ് – 2016

Download

30522 Downloads

IMDb

8.9/10

“ഡെത്ത് നോട്ടിൽ ആരുടെ പേരെഴുതിയാലും അയാൾ കൊല്ലപ്പെടും. പേരെഴുതി 40 സെക്കന്റിനകം മരണകാരണം എഴുതാം. കാരണം എഴുതിയില്ലെങ്കിൽ അയാൾ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കും.”

മരണത്തിന്റെ ദൈവമാണ് ‘റ്യൂക്ക്’ എന്ന ഷിനിഗാമി. ഒരിക്കൽ ഷിനിഗാമികളുടെ ലോകത്തിരുന്ന് ബോറടിച്ച റ്യൂക്ക് തന്റെ ഡെത്ത് നോട്ട് ഭൂമിയിലേക്കിട്ടു. അത് വന്നുവീണത് ലൈറ്റ് യാഗമി എന്ന ബുദ്ധിമാനായ ഒരു വിദ്യാർത്ഥിയുടെ മുന്നിലും. ഡെത്ത് നോട്ടിന്റെ ശക്തി തിരിച്ചറിഞ്ഞ ലൈറ്റ് അതുപയോഗിച്ച് ഭൂമിയിലെ ദുഷ്ടശക്തികളെ തുടച്ചുനീക്കാൻ തീരുമാനിച്ചു. തിന്മയില്ലാത്ത, കുറ്റവാളികളില്ലാത്ത പുതിയൊരു ലോകം സൃഷ്ടിക്കാൻ… പുതിയ ലോകത്തിന്റെ ദൈവമാകാൻ!

ലോകത്താകമാനം സെൻസേഷണൽ ഹിറ്റായ ഡെത്ത് നോട്ട് എന്ന ജാപ്പനീസ് അനിമേഷൻ സീരീസിന്റെ തുടക്കമാണിത്. ലോകത്തിലെ ഏറ്റവും പോപ്പുലറായ അനിമേ സീരിസുകളിലൊന്നാണിത്. ഡെത്ത് നോട്ടും ലൈറ്റ് യാഗമിയും ഷിനിഗാമിയുമെല്ലാം ഇന്ന് പോപ് കൾച്ചറിന്റെ അവിഭാജ്യഘടകമാണ്. മൈൻഡ് ഗെയിം എന്ന കൺസെപ്റ്റ് ഇത്രമേൽ പോപ്പുലറാക്കിയ സീരീസും ഡെത്ത് നോട്ട് തന്നെയാണ്. പലപ്പോഴും അനിമേ സീരീസുകൾ കുട്ടികൾക്ക് വേണ്ടി മാത്രമാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ഡെത്ത് നോട്ട് ഏത് പ്രായക്കാരെയും ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു പെർഫെക്റ്റ് ക്രൈം ത്രില്ലറാണ്.

എംസോൺ ആദ്യമായി പുറത്തിറക്കുന്ന യൂണിക്കോഡ് .ASS സബ്ടൈറ്റിലാണ് ഡെത്ത് നോട്ടിന്റേത് എന്നതാണ് മറ്റൊരു ആകർഷണീയത. മലയാളം സബ്ടൈറ്റിൽ മേഖലയിൽ പുതിയൊരു അനുഭവമാകും .ASS എന്ന് തീർച്ച. നിർബന്ധമായും സബ്ടൈറ്റിൽ ZIP ഫോൾഡറിലുള്ള Readme എന്ന PDF ഫയൽ വായിച്ച ശേഷം മാത്രം കണ്ടുതുടങ്ങുക.