എംസോൺ റിലീസ് – 3125
ഭാഷ | ജാപ്പനീസ് |
സംവിധാനം | Haruo Sotozaki |
പരിഭാഷ | എല്വിന് ജോണ്‍ പോള്‍ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ |
കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ.
1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ സഹോദരിയായ നെസുകോ മാത്രമേ ജീവനോടെയുള്ളൂ. അവളാണേല്‍ ഒരു രക്ഷസ്സായി മാറിയിരിക്കുന്നു. തന്റെ കുടുംബത്തെ കൊന്ന രക്ഷസ്സുകളോട് പ്രതികാരം ചെയ്യാനായിട്ടും തന്റെ അനിയത്തിയെ തിരിച്ച് ഒരു മനുഷ്യസ്ത്രീയാക്കാനും വേണ്ടി അവന്‍ രക്ഷസ്സ് വേട്ട സംഘത്തില്‍ ചേരാന്‍ തീരുമാനിക്കുന്നു. അതിനായി ഉള്ള പരിശീലനങ്ങള്‍ അവന്‍ നടത്തുന്നു.
ഒരു മാങ്ക, അനിമേ സീരീസിലെ ഒരേ കഥാസന്ദര്‍ഭത്തെ ചുറ്റി പറ്റിയുള്ള അദ്ധ്യായങ്ങള്‍, എപ്പിസോഡുകളെ കോര്‍ത്തിണക്കി ഒരു ആര്‍ക്ക് എന്ന് വിളിക്കും. ഡീമൺ സ്ലേയർ സീസൺ രണ്ടിനെ രണ്ട് ആര്‍ക്കുകളായാണ് തിരിച്ചിരിക്കുന്നത്.
ഭാഗം 1: മൂഗെന്‍ ട്രെയിന്‍ ആര്‍ക്ക് – ആദ്യ 7 എപ്പിസോഡുകള്‍. ഇതില്‍ ആദ്യത്തെ എപ്പിസോഡ് ആര്‍ക്കിനുള്ള ഒരു പ്രോലോഗാണ്. ശേഷമുള്ള മൂഗെന്‍ ട്രെയിന്‍ ആര്‍ക്ക് കഥ നിങ്ങള്‍ക്ക് എപ്പിസോഡ് ഫോര്‍മാറ്റില്‍ കാണാനാണ് താല്‍പ്പര്യമെങ്കില്‍ തുടര്‍ന്ന് കാണുക, അല്ല സിനിമയായി കാണാനാണ് ഇഷ്ടമെങ്കില്‍ “ഡീമണ്‍ സ്ലേയര്‍ ദ മൂവി: മൂഗെന്‍ ട്രെയിന്‍” കാണുക.
ഭാഗം 2: എന്റര്‍ടേയിന്‍മെന്റ് ഡിസ്ട്രിക്റ്റ് ആര്‍ക്ക് – അവസാന 11 എപ്പിസോഡുകള്‍.
ശ്രദ്ധിക്കുക: ചില സ്ട്രീമിംഗ് സൈറ്റുകള്‍ മേല്‍പ്പറഞ്ഞ രണ്ട് ഭാഗങ്ങളെ രണ്ട് വ്യത്യസ്ത സീസണുകളായി കണക്കാക്കുന്ന കൊണ്ട് ചിലയിടത്ത് രണ്ടാം സീസണ്‍ 7 എപ്പിസോഡും മൂന്നാം സീസണ്‍ 11 എപ്പിസോഡും എന്ന് കാണാന്‍ സാധിക്കും.
ഡീമൺ സ്ലേയർ സീരീസ് കാണേണ്ട ക്രമം.
NB: ആദ്യ സീസണിന്റെ കൂടെ തന്ന ഫോണ്ട് ഫയലുകള്‍ ഉപയോഗിക്കുക.
1) സീസൺ 1: Release number 2880 (ഇതിൻ്റെ സബിൻ്റെ കൂടെ ssa ഫയൽ ഉപയോഗിക്കേണ്ട വിധം വിവരിക്കുന്ന pdf ഫയലും ഉപയോഗിക്കേണ്ട ഫോണ്ട് ഫയലും ഉണ്ട്.)
2) സീസൺ 2 എപ്പിസോഡ് 1 : Release number 3125(ഓപ്ഷണൽ)
3) സീസൺ 2 എപ്പിസോഡ് 2 മുതൽ 7 വരെ: Release number 3125 അല്ലെങ്കിൽ മൂഗെൻ ട്രെയിൻ മൂവി: Release number 3100
4) സീസൺ 2 എപ്പിസോഡ് 8 മുതൽ 18 വരെ: Release number 3125