Good Morning
ഗുഡ് മോർണിങ് (1959)

എംസോൺ റിലീസ് – 3234

Download

650 Downloads

IMDb

7.8/10

Movie

N/A

യാസുജിറോ ഓസുവിന്റെ സംവിധാനത്തിൽ 1959-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ക്ലാസിക് ചിത്രമാണ് “ഗുഡ് മോർണിങ്” അഥവാ “ഒഹായോ.”

ഒരു ടെലിവിഷനുവേണ്ടിയുള്ള തങ്ങളുടെ ആഗ്രഹത്തിന് മാതാപിതാക്കളുടെ വിമുഖതയിൽ പ്രതിഷേധിച്ച് സഹോദരങ്ങളായ ഇസാമുവും, മിനോരുവും മൗനവ്രതത്തിൽ ഏർപ്പെടുന്നു. എന്നാൽ കുട്ടികളുടെ പെട്ടെന്നുള്ള നിശബ്ദതയിൽ അയൽക്കാർക്കിടയിൽ പല അപവാദങ്ങളും ഉണ്ടാവുന്നതോടെ കാര്യങ്ങൾ കൂടുതൽ ചർച്ചകൾക്ക് കാരണമായിത്തീരുന്നതാണ് സിനിമയുടെ കാതൽ.

ആധുനിക ഉപകരണങ്ങളോടുള്ള മനുഷ്യരുടെ താൽപര്യവും, തമ്മിലുള്ള പരസ്പരബന്ധവും, മാറുന്ന ലോകത്ത് ആശയവിനിമയത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന തെറ്റിദ്ധാരണങ്ങളും സങ്കീർണതകളും ഹാസ്യാത്മകവും ഹൃദയസ്പർശിയായതുമായ രീതിയിൽ സിനിമയിൽ പ്രതിപാദിക്കുന്നു.