Hell's Paradise Season 01
ഹെൽസ് പാരഡൈസ് സീസൺ 01 (2023)

എംസോൺ റിലീസ് – 3533

Download

77 Downloads

IMDb

8.1/10

Studio Mappa നിർമ്മിച്ച് 2023 ൽ പുറത്തിറങ്ങിയ വ്യത്യസ്തമായ ഒരു അനിമേ സീരീസാണ് ഹെൽസ് പാരഡൈസ്.

ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങൾക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികൾക്ക് ഷോഗനേറ്റ് [പണ്ടത്തെ ജാപ്പനീസ് ഭരണകൂടം] കുറ്റങ്ങളിൽ നിന്ന് മുക്തി നേടാൻ ഒരവസരം നൽകുന്നു. പകരം അവർ ചെയ്യേണ്ടിയിരുന്നത് “സ്വർഗ്ഗം”അല്ലെങ്കിൽ”പറുദീസ” എന്നൊക്കെ അറിയപ്പെടുന്ന ദ്വീപിൽ ചെന്ന് മൃതസഞ്ജീവനി കൊണ്ടുവരിക എന്നതായിരുന്നു. പക്ഷേ അത് കൊണ്ടുവരുന്ന ഒരാൾക്ക് മാത്രമേ കുറ്റവിമുക്തി നേടാനാവൂ. മൃതസഞ്ജീവനി കണ്ടെത്താൻ തയ്യാറാവുന്ന കുറ്റവാളികൾ പക്ഷേ അവിടെ ഒളിഞ്ഞിരിക്കുന്ന അപകടം എന്താണെന്ന് അറിഞ്ഞിരുന്നില്ല.

ഗബിമാറു എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്. കൂടാതെ, മറ്റ് കഥാപാത്രങ്ങളുടെ വരവും, മൃതസഞ്ജീവനി കണ്ടെത്താൻ നടത്തുന്ന സാഹസങ്ങളും ചേരുന്നതോടെ കഥ കൂടുതൽ രസകരവും ആകാംക്ഷാഭരിതവുമായി മാറുന്നു.