Kiki's Delivery Service
കികിസ് ഡെലിവറി സര്‍വീസ് (1989)

എംസോൺ റിലീസ് – 3479

Download

499 Downloads

IMDb

7.8/10

കികി ഒരു മന്ത്രവാദിനിക്കുട്ടിയാണ്. കികിയുടെ ലോകത്ത് ഒരു മന്ത്രവാദിനി 13 വയസ്സ് എത്തുമ്പോള്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനായി വീട് വിട്ട് വേറൊരു പട്ടണത്തില്‍ താമസമാക്കണം. പ്രസ്തുത മന്ത്രവാദിനി ചെന്നെത്തുന്ന പട്ടണത്തില്‍ തന്റെ മന്ത്രശക്തിയുപയോഗിച്ച് ആളുകളെ സഹായിക്കണം. അങ്ങനെ നമ്മുടെ കികി 13 വയസ്സെത്തി കഴിയുമ്പോള്‍ ഏറെ തിടുക്കത്തോടെ തന്റെ കറുത്ത പൂച്ചയായ ജിജിയുടെ കൂടെ അച്ഛനെയും അമ്മയെയും വിട്ട് പുതിയൊരു പട്ടണത്തിലേക്ക് തന്റെ മാന്ത്രിക ചൂലില്‍ പറന്നു പോകുന്നു. പട്ടണത്തില്‍ എത്തിയ ശേഷമാണ് തനിക്ക് പറക്കലല്ലാതെ പ്രത്യേകിച്ചൊരു മാന്ത്രിക കഴിവിലും പ്രാവീണ്യമില്ലെന്ന് കികി മനസ്സിലാക്കുന്നത്. അതോടെ തന്റെ മാന്ത്രിക ചൂലില്‍ പറന്ന് നടന്ന് ഡെലിവറി നടത്തുന്നൊരു കൊറിയര്‍ സര്‍വീസ് തുടങ്ങുന്നു. ശേഷമുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ കാണാന്‍ സിനിമ കാണുക.

വലുതാകുമ്പോള്‍ വീട് വിട്ട് വേറൊരു സ്ഥലത്തേക്ക് മാറി താമസമാക്കുന്നത് ഇന്നല്ലെങ്കില്‍ നാളെ നമ്മളെല്ലാവരും കടന്നുപോകുന്നൊരു പ്രക്രിയയാണ്. ഈയൊരു അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ഒരാള്‍ക്കുണ്ടാകുന്ന വികാരങ്ങള്‍ ഈ സ്റ്റുഡിയോ ജിബ്ലി സിനിമ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന രീതിയില്‍ ഭംഗിയായി വരച്ചുകാട്ടുന്നു.