എംസോൺ റിലീസ് – 3325
ഭാഷ | ജാപ്പനീസ് |
സംവിധാനം | Hayao Miyazaki |
പരിഭാഷ | എല്വിന് ജോണ്‍ പോള്‍ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ |
വിഖ്യാത ജാപ്പനീസ് സംവിധായകനായ ഹയാവോ മിയസാക്കി ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ലൂപാന് III: ദ കാസില്‍ ഓഫ് കാഗ്ലിയോസ്ട്രോ എന്ന അനിമേഷന്‍ ചലച്ചിത്രം. പ്രസിദ്ധ ഫ്രഞ്ച് കഥാപാത്രമായ ആഴ്സേന്‍ ലൂപാന് എന്ന “മാന്യനായ കള്ളന്റെ” കൊച്ചുമകനായ ലൂപാന് മൂന്നാമന് എന്ന പേരില്‍ ഇറങ്ങിയ ജാപ്പനീസ് മാങ്ക (കോമിക്) കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചലച്ചിത്രം നിര്‍മ്മിച്ചത്.
മോണോക്കോയിലെ പ്രശസ്തമായ മോണ്ടി കാര്‍ലോ കസീനോ കൊള്ളയടിച്ചിട്ട് മടങ്ങുകയാണ് ലൂപാനും ആളുടെ വലം കൈയായ ജിഗെന് ഡായ്സുകെയും. വഴിയില്‍ വെച്ച് അവര്‍ക്ക് മനസ്സിലാവുന്നു കസീനോയില് നിന്ന് അവര്‍ കൊള്ളയടിച്ച പണമെല്ലാം കള്ളനോട്ടായിരുന്നെന്ന്. ഒരു രാജ്യത്തിന്റെ സര്‍ക്കാരിനെ പോലും കബളിപ്പിക്കാന്‍ കഴിഞ്ഞ ആ കള്ളനോട്ടുകളുടെ സ്രോതസ്സ് തേടി അവര്‍ കാഗ്ലിയോസ്ട്രോ എന്ന രാജ്യത്ത് ചെല്ലുന്നു. അവിടെ അവരെ കാത്ത് നിന്നത് നൂറ്റാണ്ടുകളായി അവിടുത്തെ രാജകുടുംബങ്ങള്‍ രഹസ്യമാക്കി വെച്ചിരുന്ന ചില കാര്യങ്ങളായിരുന്നു.
പ്രായഭേദമന്യേ ആര്‍ക്കും രസിച്ച് കാണാവുന്ന ആക്ഷനും, കോമഡിയും നിറഞ്ഞൊരു സിനിമയാണിത്. ഇതിനുശേഷം വന്ന പല അനിമേഷന്‍ സിനിമകളെയും, സംവിധായകരെയും വളരെയധികം സ്വാധീനിച്ച ഈ ചിത്രം എല്ലാ അനിമേഷന്‍ പ്രേമികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണേണ്ടതാണ്.