Perfect Days
പെർഫക്റ്റ് ഡേയ്സ് (2023)

എംസോൺ റിലീസ് – 3329

ഭാഷ: ജാപ്പനീസ്
സംവിധാനം: Wim Wenders
പരിഭാഷ: എൽവിൻ ജോൺ പോൾ
ജോണർ: ഡ്രാമ

വിം വെന്‍ഡേഴ്സ് എന്ന ജര്‍മന്‍ സംവിധായകന്‍ കോജി യാക്കുഷോയെ മുഖ്യകഥാപാത്രമാക്കി നിര്‍മ്മിച്ച ഒരു ജാപ്പനീസ് ചിത്രമാണ് 2023-ല്‍ പുറത്തിറങ്ങിയ “പെര്‍ഫക്റ്റ്‌ ഡേയ്സ്“.

ഹിരയാമ എന്ന മധ്യവയസ്സുകാരന് ടോക്കിയോയിലെ പൊതുശുചിമുറികള്‍ വൃത്തിയാക്കുന്നതാണ് ജോലി. വളരെ ലളിതവും, ശാന്തവുമായതാണ് അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം. ഈ ദൈനംദിന ജീവിതവും അതിനിടയില്‍ അദ്ദേഹം കണ്ടുമുട്ടുന്ന ചില വ്യക്തികളിലൂടെയും, അനുഭവങ്ങളിലൂടെയും അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ച് സ്വയം വിലയിരുത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പടെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ ഒട്ടേറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റി. ചിത്രത്തിലെ പ്രകടനത്തിന് കോജി യാക്കുഷോക്ക് 2023-ലെ കാന്‍ ചലച്ചിത്രമേളയിലെ മികച്ച നടനുള്ള പുരസ്കാരം ലഭിക്കുകയുണ്ടായി. 2024-ലെ ഓസ്കാര്‍ പുരസ്കാരങ്ങളില്‍ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള നോമിനേഷന്‍ ചിത്രത്തിന് ലഭിക്കുകയുണ്ടായി.