Princess Mononoke
പ്രിൻസെസ് മോണോനോകെ (1997)

എംസോൺ റിലീസ് – 2218

Download

2085 Downloads

IMDb

8.3/10

മധ്യകാല ജപ്പാനിലെ, ഇരുമ്പുയുഗത്തിന്റെ തുടക്കത്തിലുള്ള, ഒരു ഇതിഹാസ കഥയാണ് പ്രിന്‍സെസ് മോണോനോകെ പറയുന്നത്. ഈ സമയം മനുഷ്യരും മൃഗങ്ങളും ദേവന്മാരും ഒരുപോലെ ആസ്വദിച്ച ഐക്യം തകരാൻ തുടങ്ങുന്നു. ഒരു രാക്ഷസരൂപിയുടെ അക്രമണത്താല്‍ ശാപഗ്രസ്തനായ ആഷിറ്റക്കാ ശാപമോക്ഷത്തിനായി ഷിഷി-ഗാമിയെന്ന മാന്‍ ദൈവത്തെ തേടി പോകുന്നു. തന്റെ യാത്രകളിൽ, മനുഷ്യർ ഭൂമിയെ തകർക്കുന്നതായി അവന്‍ കാണുന്നു. ചെന്നായ ദൈവമായ മൊറോയെയും വളര്‍ത്തുമകള്‍ മോണോനോകെയെയും കണ്ടു മുട്ടുന്നു. ഇവരും മനുഷ്യരും തമ്മില്‍ സമാധാനം വളര്‍ത്താനുള്ള അവന്റെ ശ്രമങ്ങള്‍ സംഘര്‍ഷങ്ങളില്‍ ആണവസാനിക്കുന്നത്.

പ്രശസ്ത അനിമേഷന്‍ സംവിധായകന്‍ ഹയാവോ മിയസാക്കിയുടെ ‘പ്രിന്‍സെസ് മോണോനോകെ’ എന്നീ ചിത്രം മഹത്തായ ഒരു കലാസൃഷ്ടിയാണ്. മറ്റ് ആനിമേഷന്‍ സിനിമകളുമായി തുലനം ചെയ്ത് മിയസാക്കിയുടെ സിനിമകള്‍ കാണാതിരുന്നാല്‍ നഷ്ടം നിങ്ങള്‍ക്കു തന്നെയാകും. ഹയാവോ മിയസാക്കിയുടെ സിനിമകള്‍ കമ്പ്യൂട്ടറില്‍ ഉണ്ടാക്കപ്പെടുന്നവയല്ല മറിച്ച് കൈകളാല്‍ വരച്ചുണ്ടാക്കുന്നവയാണ്. ‘പ്രിന്‍സെസ് മോണോനോകെ’ നിങ്ങളെ ഒരു പുതിയ ലോകത്തിലേക്ക്‌ കൊണ്ടുപോവുകയും വിസ്മയമാര്‍ന്ന ഒരു ദൃശ്യാനുഭവം നല്‍കുകയും ചെയ്യും.