The Wind Rises
ദ വിന്റ് റൈസസ് (2013)

എംസോൺ റിലീസ് – 3469

Download

174 Downloads

IMDb

7.8/10

സ്റ്റുഡിയോ ജിബ്ലി 2013-ൽ പുറത്തിറക്കിയ, വിഖ്യാത സംവിധായകൻ ഹയാഓ മിയസാക്കി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു ജാപ്പനീസ് അനിമേഷൻ ചിത്രമാണ് ‘ദ വിന്റ് റൈസസ്’ (The Wind Rises).

കാഴ്ചക്കുറവ് കാരണം പൈലറ്റാവാനുള്ള മോഹം ഉപേക്ഷിച്ച് പകരം ഏറോനോട്ടിക്കൽ എഞ്ചിനീയറാവുന്ന ജിറോ ഹൊറികോശിയുടെ ജീവിതം കാണിക്കുന്ന ഈ ചിത്രം, 1920-30 കാലഘട്ടത്തിൽ ജപ്പാൻ രണ്ടാം ലോക മഹായുദ്ധത്തിനായി തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പ്രതിസന്ധികളെ സ്നേഹം കൊണ്ട് അതിജീവിക്കാമെന്നതും മനുഷ്യൻ്റെ സ്വപ്നങ്ങളും സർഗ്ഗാത്മകതയും ക്രൂരമായ ലോക യാഥാർത്ഥ്യങ്ങളുമായി പലപ്പോഴും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ചിത്രത്തിൽ പ്രമേയമാകുന്നു.

കൈകളാൽ വരച്ച അതിമനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമായ ചിത്രം കാഴ്ചക്കാർക്ക് അവിസ്മരണീയമായൊരു ദൃശ്യാനുഭവം സമ്മാനിക്കുന്നു.