Whisper of the Heart
വിസ്പര്‍ ഓഫ് ദ ഹാര്‍ട്ട് (1995)

എംസോൺ റിലീസ് – 3482

പുസ്തകങ്ങളോട് വല്ലാത്തൊരു അഭിനിവേശമുള്ള ഒരു പെണ്‍കുട്ടിയാണ് ഷിസുക്കു സുക്കിഷിമ. അങ്ങനെയിരിക്കെ താന്‍ ലൈബ്രറിയില്‍ നിന്ന് എടുത്ത എല്ലാ പുസ്തകങ്ങളും സെയ്ജി അമസാവ എന്ന പേരുള്ള ഒരു വ്യക്തി തനിക്ക് മുന്നേ എടുത്തതായി, പുസ്തകങ്ങളിലെ ലൈബ്രറി കാര്‍ഡില്‍ നിന്നും അവള്‍ മനസ്സിലാക്കുന്നു. ഈ സെയ്ജി ആരായിരിക്കും, എങ്ങനെയുള്ള ആളായിരിക്കും എന്നെല്ലാം ആലോചിച്ചിരിക്കുന്ന സമയത്താണ് ഷിസുക്കു ട്രെയിനില്‍ നിന്നിറങ്ങി പോകുന്ന ഒരു പൂച്ചയെ പിന്തുടര്‍ന്ന് ഒരു സ്ഥലത്ത് എത്തിച്ചേരുന്നത്. പുസ്തകങ്ങളെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെയും അവള്‍ വായിച്ച പുസ്തകങ്ങളെല്ലാം ആവള്‍ക്ക് മുന്നേ വായിച്ചൊരു ആണ്‍കുട്ടിയുടെയും പ്രണയകഥ അവിടെ വെച്ച് തുടങ്ങുന്നു.

ഹയാവോ മിയസാക്കി സ്റ്റുഡിയോ ജിബ്ലിയുടെ പിന്തുടര്‍ച്ചക്കാരനായി കണ്ടിരുന്ന യോഷിഫുമി കോണ്ടോ തന്റെ ജീവിതത്തില്‍ സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ‘വിസ്പര്‍ ഓഫ് ദ ഹാര്‍ട്ട്”. ചിത്രം ഇറങ്ങി മൂന്ന് വര്‍ഷമാകും മുന്നേ തന്റെ നാല്‍പ്പത്തിയേഴാം വയസ്സില്‍ കോണ്ടോ അകാല മരണമടയുകയുണ്ടായി.