Aa Karaala Ratri
ആ കരാള രാത്രി (2018)

എംസോൺ റിലീസ് – 1072

Download

4088 Downloads

IMDb

7.9/10

Movie

N/A

റഷ്യന്‍ നാടോടിക്കഥയായ “The Return of The Soldier” നെ ആസ്പദമാക്കി കന്നഡ നാടകകൃത്തായ മോഹന്‍ ഹബ്ബു രചിച്ച നാടകത്തിന്‍റെ ചലച്ചിത്രാവിഷ്ക്കാരമാണ് “ആ കരാള രാത്രി” 90-കളിലെ കര്‍ണാടകയിലെ പേരില്ലാത്ത കുഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഒരൊറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്ന ദരിദ്രകുടുംബത്തില്‍ അഭയം ചോദിച്ചെത്തിയ അജ്ഞാതന് വീട്ടിൽ ഒരു ദിവസം തങ്ങാനനുവദിച്ച അവരുടെ ജീവിതം മാറിമറിയുകയായിരുന്നു. ദക്ഷിണേന്ത്യന്‍ ഭാഷയില്‍ ഇറങ്ങിയ ഒരു നല്ല ത്രില്ലര്‍-മിസ്റ്ററി സിനിമ. വളരേ ഒഴുക്കായ ശുദ്ധമായ കന്നഡയില്‍ നിര്‍മിച്ച സിനിമയില്‍ മിക്കയിടത്തും പരിഭാഷയുടെ ആവശ്യമില്ലെങ്കിലും പരമാവധി സിനിമയോട് നീതി പുലര്‍ത്തി പരിഭാഷപ്പെടുത്തിയിരിക്കുന്നു.