Carter
കാര്‍ട്ടര്‍ (2022)

എംസോൺ റിലീസ് – 3069

Download

20365 Downloads

IMDb

5.1/10

പാരമ്പര്യ വൈരികളായ ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലും അപകടകാരിയായ ഒരു വൈറസിന്റെ വ്യാപനമുണ്ടാകുന്നു. പ്രതിരോധ വാക്സിന്‍ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസ്‌ ബാധയേൽക്കുന്നവരിൽ ഉണ്ടാകുന്ന അതിമാനുഷിക ശക്തിയും ആക്രമണ മനോഭാവവും ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍പോലും വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ഇതിനു പ്രതിരോധ വാക്സിന്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഡോക്ടറെയും മകളെയും ഉത്തരകൊറിയൻ ഗവേഷണ കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതാവുന്നു. അമേരിക്കയിലും വൈറസ്‌ വ്യാപനം കൂടുന്നതോടെ CIA ഉൾപ്പെടെയുള്ള പല രഹസ്യാന്വേഷണ എജന്‍സികളും ഡോക്ടറെയും മകളെയും തേടിയിറങ്ങുന്നു… കൂടെ ഓര്‍മ്മ നഷ്ടപ്പെട്ട ഒരാളും. ആരാണ് അയാള്‍? എന്തിനു വേണ്ടിയാണ് അയാള്‍ ഇതിനു ഇറങ്ങിത്തിരിക്കുന്നത്?

ഇതാണ് Jung Byung-gil ന്റെ സംവിധാനത്തില്‍ 2022 ല്‍ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ കാര്‍ട്ടര്‍ എന്ന ദക്ഷിണകൊറിയന്‍ ആക്ഷന്‍ ത്രില്ലറിന്റെ ഇതിവൃത്തം. Joo Won പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്.