Go Back Couple
ഗോ ബാക്ക് കപ്പിൾ (2017)

എംസോൺ റിലീസ് – 2359

Download

7424 Downloads

IMDb

8.2/10

Movie

N/A

പരസ്പരം പ്രണയിച്ചു ഇഷ്ടത്തോടെ വിവാഹം കഴിച്ച ചോയ്-ബാൻഡോ, മാജിൻ-ജൂ ദമ്പതിമാർ 14 വർഷത്തിന് ശേഷം പിരിയുകയാണ്, കാരണം സിമ്പിൾ, എല്ലാ കുടുംബത്തിലും ഉള്ള പോലെ തന്നെ അല്ലറ പൊട്ടലും ചീറ്റലും.. അങ്ങനെ കോടതിവിധി ഇരുവരെയും പിരിച്ചതിനു ശേഷം, അവർ അവരുടെ കൈകളിലുള്ള വെഡിങ് റിങ് വലിച്ചെറിയുന്നതോടെയാണ് കഥ ആരംഭിക്കുന്നത്.. പിറ്റേന്ന് രാവിലെ എണീക്കുമ്പോൾ ഇരുവരും 18 വർഷം പിന്നോട്ട് പോയിരിക്കുന്നു..
അതും തങ്ങൾ ഒരുമിച്ച് പഠിച്ച കോളേജ് കാലഘട്ടത്തെ സമയത്തേക്ക്.. അവിടം മുതൽ തമ്മിൽ കാണില്ലെന്നും അടുക്കില്ലെന്നും തീരുമാനിച്ച ഇവരുടെയും ജീവിതമാണ് ഇതിൽ പറയുന്നത്.. കോളേജ് ജീവിതവും ഫ്രണ്ട്ഷിപ്പും നർമ്മവും നൊമ്പരങ്ങളും ഇട കലർന്ന മുഹൂർത്തങ്ങളാണ് സീരിസിലുടനീളം..
അവരുടെ ഉറ്റ സുഹൃത്തുക്കളായി വരുന്ന ഗോ ദോക് ജെ, ചുൾ സുൻ, ജീ വൂ, ബോ റിം, നാം ഗിൽ എല്ലാം അടങ്ങിയവരുടെ കഥകളും,പ്രണയങ്ങളും സന്ദർഭങ്ങളുമെല്ലാം ഇതിൽ കടന്ന് വരുന്നുണ്ട്..
ടീനേജ് കാലഘട്ടത്തിലെ സൗഹൃദവും
പ്രണയവും നൊമ്പരങ്ങളും നിറഞ്ഞ ഈ സീരീസ് തികച്ചും ഒരു ഫീൽ ഗുഡ് ആണ്..അമ്മ മകൾ ബന്ധം അതി ശക്തമായി ഇതിൽ ആവിഷ്കരിക്കുന്നു… മാജിൻ- ജുവും അമ്മയും തമ്മിലുള്ള സെന്റിമെന്റൽ സീനുകൾ നമ്മുടെ കണ്ണ് നനയിക്കും.. മികച്ച പശ്ചാത്തല സംഗീതത്തിനൊപ്പം മികച്ച ദൃശ്യങ്ങളും, അതോടൊപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനം കൂടി ആവുമ്പോൾ അത്യാവശ്യം കാണേണ്ടുന്ന ഒരു സീരീസ് തന്നെയായി മാറുന്നു ഇത്..
മൊത്തത്തിൽ 12 എപ്പിസോഡുകൾ ഉള്ള ഈ സീരീസ് കൊറിയൻ ഡ്രാമകളിലെ മികച്ച ഏടുകളിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.