Hear Me: Our Summer
ഹിയർ മീ: അവർ സമ്മർ (2024)
എംസോൺ റിലീസ് – 3509
ഭാഷ: | കൊറിയൻ |
സംവിധാനം: | Jo Sun-ho |
പരിഭാഷ: | അരവിന്ദ് കുമാർ |
ജോണർ: | ഡ്രാമ, റൊമാൻസ് |
2009 -ൽ പുറത്തിറങ്ങിയ മികച്ച ജനപ്രീതി നേടിയ ചൈനീസ് ഹിറ്റ് മൂവി “ഹിയർ മീ” യുടെ, കൊറിയൻ റീമേക്ക് ചിത്രമാണ് 2024 -ൽ പുറത്തിറങ്ങിയ “ഹിയർ മീ: അവർ സമ്മർ”.
ഒർജിനൽ വേർഷനിൽ നിന്ന് നേരിയ വ്യത്യാസങ്ങളോടെ പുറത്തിറങ്ങിയ ചിത്രം മികച്ചൊരു ഫീൽ ഗുഡ് അനുഭവം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. സ്വന്തം വീട്ടുകാരുടെ റെസ്റ്റോറൻ്റിൽ, പാർട് ടൈം ജോലി ചെയ്യുന്ന നായകനായ യോങ് ജുനിന്, തൻ്റെ ഫുഡ് ഡെലിവറിക്ക് ഇടയിൽ ഒരു പെൺകുട്ടിയോട് ആദ്യകാഴ്ചയിൽ തന്നെ പ്രണയം തോന്നുന്നു. ബധിരയായ ആ പെൺകുട്ടിയോട് കൂടുതൽ അടുക്കാനുള്ള അവൻ്റെ ശ്രമങ്ങളിലൂടെ കഥ സഞ്ചരിക്കുന്നു.
ഒരു പ്രണയചിത്രത്തിലുപരി ബധിരരായ ആൾക്കാരുടെ ലോകവും ചിത്രം പ്രേക്ഷകർക്ക് മനോഹരമായി കാട്ടിത്തരുന്നുണ്ട്. പല റീമേക്ക് ചിത്രങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്താറില്ല. പക്ഷേ, ഇവിടെ ഒർജിനൽ വേർഷൻ കണ്ടിട്ടുള്ള പ്രേക്ഷകർക്കും സംതൃപ്തി നൽകുന്ന മനോഹരമായ ചിത്രമാണ് “ഹിയർ മീ : അവർ സമ്മർ”. ഫീൽഗുഡ് സിനിമാപ്രേമികൾക്കും കൊറിയൻ ആരാധകർക്കും മികച്ച ഒരനുഭവം തന്നെ ചിത്രം സമ്മാനിക്കുമെന്ന് തീർച്ച.