Love in Magic
ലൗവ് ഇൻ മാജിക് (2005)
എംസോൺ റിലീസ് – 3506
ഭാഷ: | കൊറിയൻ |
സംവിധാനം: | Se-Hwan Cheon |
പരിഭാഷ: | അരവിന്ദ് കുമാർ |
ജോണർ: | കോമഡി, റൊമാൻസ് |
നഗരത്തിലെ ഒരു മജീഷ്യനാണ് വൂ ജി ഹൂൻ. തൻ്റെ കയ്യിലെ ചെപ്പടിവിദ്യകൾ ഉപയോഗിച്ച് പെണ്ണുങ്ങളുടെ മനസ്സ് കീഴടക്കാൻ ആളൊരു വിരുതനാണ്. വെറും നേരംപോക്കിന് മാത്രം സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ജി ഹൂന് ഓർക്കാപ്പുറത്ത് ഒരു തിരിച്ചടി നേരിടേണ്ടി വരുന്നു. തൻ്റെ പഴയ കാമുകിമാരിൽ ഒരാളുമായി ഏതോ ഒരു ഹോട്ടൽമുറിയിൽ വെച്ച് നടത്തിയ സെക്സ്, ഒളിക്യാമറ വെച്ച് പകർത്തി, ആ ഹോട്ടലുകാർ ഇൻ്റർനെറ്റിൽ കൊടുത്തിരിക്കുന്നു. പോലീസിൽ പരാതിപ്പെട്ടാൽ തൻ്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്ന് ഭയന്ന്, ജി ഹൂൻ തൻ്റെ പഴയ കാമുകിയ്ക്കൊപ്പം ഇതിന് പിറകിലെ കാരണക്കാരെ കണ്ടുപിടിക്കാൻ പുറപ്പെടുന്നു. എല്ലാവരും വീഡിയോ കണ്ട് അവരെ തിരിച്ചറിയുന്നതിന് മുമ്പ് ഇതിന് പിന്നിലുള്ളവരെ കണ്ടുപിടിച്ച് എന്തെങ്കിലും പരിഹാരമാർഗം കാണാനുള്ള നായകന്റെയും നായികയുടെയും തത്രപ്പാടുകളാണ് ചിത്രം പറയുന്നത്.
ഒട്ടും മുഷിയാതെ, ആസ്വദിച്ച് കാണാൻ പറ്റുന്ന ഒരു കൊറിയൻ റൊമാന്റിക് കോമഡി ചിത്രമാണിത്.