എം-സോണ്‍ റിലീസ് – 1503

ഭാഷ | കൊറിയൻ |
സംവിധാനം | Seok-Geun Lee |
പരിഭാഷ | ഗിരി പി. എസ്, വിഷ്ണു പ്രസാദ് |
ജോണർ | റൊമാൻസ് |
പ്രണയം വിജയമാകുന്നത് വിവാഹത്തിലല്ല, രണ്ട് മനസ്സുകൾ ഒന്നാകുന്ന നിമിഷത്തിലാണ്. വിവാഹത്തെക്കാൾ ഒരുപാട് തടസങ്ങൾ ഉണ്ടാവുന്നതും മനസുകൾ ഒന്നിക്കുന്ന ആ യാത്രയിലാണ്. ചുറ്റിനും നൂറുപേർ ഉണ്ടായിട്ടും നിങ്ങൾ ആരോ ഒരാളെ മിസ്സ് ചെയ്യുന്നുണ്ടോ? അതെയെങ്കിൽ നിങ്ങൾ അയാളെ പ്രണയിക്കുന്നു.
“ഒരാളോട് പ്രണയം തോന്നാൻ വെറും മൂന്ന് സെക്കൻഡുകൾ മതി.” അവളെ ആദ്യമായി സ്കൂളിൽ വച്ച് കണ്ടപ്പോൾ തന്നെ അവളുടെ ഈ വാക്കുകൾ നായകന്റെ ജീവിതത്തിൽ സംഭവിച്ചിരുന്നു. ഒരിക്കൽ പോലും പരസ്പരം പ്രണയം തുറന്ന് പറഞ്ഞിട്ടില്ലാത്ത നായകനും നായികയിലൂടെയുമാണ് ഈ സൗത്ത് കൊറിയൻ ചിത്രം മുന്നോട്ട് പോകുന്നത്. സമയവും ജീവിതവും ആർക്കു വേണ്ടിയും കാത്തിരിക്കില്ല അത് പൊയ്ക്കൊണ്ടേ ഇരിക്കും അങ്ങനെ വേഗത്തിൽ മാറിമറിയുന്ന സാഹചര്യത്തിൽ പരസ്പരം ഇഷ്ടം പറയാൻ സാധിക്കാതെ പോയ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
എല്ലാർക്കുമെന്ന പോലെ നല്ല നിമിഷങ്ങൾ മാത്രം സമ്മാനിക്കുന ഹൈ സ്കൂൾ കാലഘട്ടത്തിൽ ആണ് അവർ തമ്മിൽ കാണുന്നത്. പ്രണയം, സൗഹൃദം, എന്നൊക്കെ ഉള്ള സകലമാന ക്ലിഷേകളും ഉണ്ടെങ്കിലും സിനിമ കുടുതലും റിയലിസ്റ്റിക് കാര്യങ്ങൾ പറയുന്നുണ്ട്. മികച്ച സംഭാഷണങ്ങൾ, കോമഡി രംഗങ്ങൾ എല്ലാം ചിത്രത്തിന്റെ മേന്മയാണ്. കൊറിയൻ റൊമാന്റിക് കോമഡി ഡ്രാമ ഇഷ്ടമുള്ളവരുടെ പ്രിയപ്പെട്ട ചിത്രങ്ങൾക്കിടയിൽ ഈ ചിത്രവും ഉണ്ടാവുമെന്നതിൽ സംശയമില്ല.