One fine spring day
                       
 വൺ ഫൈൻ സ്പ്രിങ് ഡേ (2001)
                    
                    എംസോൺ റിലീസ് – 3254
| ഭാഷ: | കൊറിയൻ | 
| സംവിധാനം: | Hur Jin-ho | 
| പരിഭാഷ: | അരവിന്ദ് കുമാർ | 
| ജോണർ: | ഡ്രാമ, റൊമാൻസ് | 
ക്രിസ്മസ് ഇൻ ആഗസ്റ്റ് (1998), ഏപ്രിൽ സ്നോ (2005), സീസൺ ഓഫ് ഗുഡ് റെയിൻ (2009), തുടങ്ങിയ മനോഹരമായ കൊറിയൻ ചിത്രങ്ങൾ സമ്മാനിച്ച ഹ്വോ ജിൻ ഹൊ സംവിധാനം ചെയ്ത മറ്റൊരു കൊറിയൻ ക്ലാസിക് ചിത്രമാണ് “വൺ ഫൈൻ സ്പ്രിങ് ഡേ”. മേൽ പറഞ്ഞ ചിത്രങ്ങളെ പോലെ മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ചിത്രം മികവാർന്ന ഛായാഗ്രഹണത്തിലൂടെയും ഏറെ മുന്നിട്ട് നിൽക്കുന്നു.
ഒരു വസന്തത്തിൽ പൂവിട്ട രണ്ട് കമിതാക്കളുടെ പ്രണയവും തുടർന്ന് അങ്ങോട്ടുള്ള വ്യതിയാനങ്ങളാണ് ചിത്രം വരച്ച് കാട്ടുന്നത്. ക്ലാസിക് പ്രണയ ചിത്രങ്ങളെ നെഞ്ചോട് ചേർക്കുന്നവർ മിസ്സ് ചെയ്യാതെ കാണുക.

