Seoul Vibe
സോൾ വൈബ് (2022)

എംസോൺ റിലീസ് – 3087

Download

10153 Downloads

IMDb

5.5/10

നെറ്റ്ഫ്ലിക്സിന്റെ നിര്‍മ്മാണത്തില്‍ Moon Hyun Sung സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് “സോള്‍ വൈബ്“.

1988ലെ സോള്‍ ഒളിമ്പിക്സിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ Yoo Ah-in, Go Kyung-pyo, Lee Kyu-hyung, Park Joo-hyun, Ong Seong-wu, Kim Seong-gyun, Jung Woong-in, Moon So-ri എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 1988ലെ സോള്‍ ഒളിമ്പിക്സിന്റെ ഭാഗമായി നടക്കുന്ന വമ്പന്‍ പ്രോജക്ടുകളുടെ മറവില്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വമ്പന്‍ അഴിമതിയും പണമിടപാടുകളും നടത്തുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നു. ഇതിന്റെ ചുരുളഴിക്കാനും ആവശ്യമായ തെളിവുകള്‍ ശേഖരിക്കാനും പോലീസ്‌ ഡ്രൈവിങ്ങിൽ അസാമാന്യ കഴിവുള്ള നായകനേയും സുഹൃത്തുക്കളെയും സമീപിക്കുന്നു. ലോസ് ആഞ്ചലസില്‍ പോയി ജീവിതം സുരക്ഷിതമാക്കാന്‍ സ്വപ്നം കണ്ടു നടക്കുന്ന നായകനും സംഘവും അതേറ്റെടുക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് “സോള്‍ വൈബ്” പറയുന്നത്.

കോമഡികളാലും കാര്‍ ചേസിംഗ് രംഗങ്ങളാലും സമ്പന്നമായ ചിത്രം 1988ലെ സൗത്ത്‌ കൊറിയന്‍ ജീവിതവും വരച്ചിടുന്നു. ഹ്യുണ്ടായ് കമ്പനി 90കളില്‍ പുറത്തിറക്കിയ പോണി പിക്ക്അപ്പ്, ഫസ്റ്റ് ജെനെറേഷന്‍ ഗ്രാന്‍ഡ്യൂര്‍, പോര്‍ട്ടര്‍ ലൈറ്റ് ട്രക്ക്, പഴയ സെഡാന്‍, സെക്കന്‍ഡ്‌ ജെനെറേഷന്‍ സോനാറ്റ, സ്റ്റെല്ലര്‍, കോര്‍ട്ടിന തുടങ്ങിയ റെട്രോ കാറുകളുടെ ഒരു നിര തന്നെ സോള്‍ വൈബില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തുടക്കം മുതൽ അവസാനം വരെ ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാനാവുന്ന ഒരു അടിപൊളി കളർഫുൾ റെട്രോ ത്രില്ലർ വൈബ് സിനിമയാണ് സോള്‍ വൈബ്.