Shark: The Beginning
ഷാർക്ക്: ദ ബിഗിനിങ്ങ് (2021)

എംസോൺ റിലീസ് – 3450

Download

5574 Downloads

IMDb

6.8/10

സമാധാനമായി പൊയ്ക്കൊണ്ടിരുന്ന ചാ വൂ സൊളിൻ്റെ ഹൈസ്‌കൂളിലേക്ക് ബോക്‌സറായ മറ്റൊരു വിദ്യാർത്ഥി ട്രാൻസ്ഫറായി വരുന്നു. അവനെ കണ്ട ചാ വൂ സൊൾ അക്ഷരാർഥത്തിൽ ഞെട്ടി, കാരണം ദുർബലനായ തന്നെ മിഡിൽ സ്കൂൾ പഠനകാലത്ത് നിരന്തരം ദേഹോപദ്രവം ഏൽപ്പിച്ച് സ്കൂൾ ബുള്ളിയിങിന് ഇരയാക്കിയ സോക് ചാനായിരുന്നു ആ പുതിയ വിദ്യാർത്ഥി. ഇവിടെയും ഗുണ്ടായിസം പുറത്തെടുത്ത സോക് ചാൻ വീണ്ടും വൂ സോളിനെ ലക്ഷ്യം വെയ്ക്കാൻ തുടങ്ങി. എന്നാൽ വൂ സൊളിന് പറ്റിയ കയ്യബദ്ധത്തെ തുടർന്ന് സോക് ചാന് ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടമാകുകയും, ചാ വൂ-സോൾ ജുവനൈൽ ജയിൽ വാസത്തിന് അയക്കപ്പെടുകയും ചെയ്യുന്നു. അതേസമയം പരിക്കേറ്റതിനാൽ ബോക്സിംഗ് ഉപേക്ഷിക്കേണ്ടി വന്ന സോക് ചാൻ പ്രതികാരത്തിനായി അവൻ്റെ മടങ്ങി വരവിനായുള്ള കാത്തിരിപ്പിലായി. തിരിച്ച് ചെന്നാൽ തന്നെ കാത്തിരിക്കുന്നത് എന്താന്ന് നിശ്ചയമുള്ള വൂ സൊൾ ഇത്തവണ അങ്ങനെ വെറുതെ കീഴടങ്ങാൻ തയ്യാറായിരുന്നില്ല. ജയിലിൽ വെച്ച് മുൻ MMA ചാമ്പ്യനായ ജങ്ങ് ദോ-ഹ്യുനെ കണ്ടുമുട്ടിയ വൂ സോൾ പ്രത്യാക്രമണത്തിനുള്ള അടവുകൾ പരിശീലിക്കുന്നതിനുള്ള സഹായം അഭ്യർത്ഥിക്കുന്നു. തുടർന്നുള്ള നായകൻ്റെ അവസാന നിമിഷം വരെ പോരാടാൻ ഉറച്ച മനസ്സിൻ്റെയും ഉയർത്തെഴുന്നേൽപ്പിൻ്റെയും കഥ ഈ ആക്ഷൻ ചിത്രം പറയുന്നു. ലവ് സ്‌ട്രക്ക് ഇൻ സിറ്റി എന്ന സീരീസ് ഫെയിമായ കിം മിൻ സോക് നായകനായ എത്തിയ ചിത്രത്തിൽ സ്ക്വിഡ് ഗെയിം, മിഡ്നൈറ്റ്, വേഴ്‌സ്റ്റ് ഓഫ് ഈവിൾ തുടങ്ങിയ കൊറിയൻ സിനിമ സിരീസുകളിലൂടെ ശ്രദ്ധേയനായ വി ഹാ ജുനും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന് ഒരു മിനി സീരിസിൻ്റെ രൂപത്തിൽ രണ്ടാം ഭാഗത്തിനുള്ള അണിയറ ചർച്ചകളും സജീവമായി പുരോഗമിക്കുന്നുണ്ട്.