എംസോൺ റിലീസ് – 2727
ഭാഷ | കൊറിയൻ |
സംവിധാനം | Young-Sung Sohn |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | ഡ്രാമ, ത്രില്ലർ |
ദി ചേസര്‍ (2008), ദി ബെർലിൻ ഫയൽ (2013) തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹാ ജൂങ് വൂ, ടെൽ മീ വാട്ട് യൂ സോ (2020), വോയ്സ് (2017) തുടങ്ങിയ സീരിസുകളിലെ മാനറിസങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ജാൻ ഹ്യൂക്, സങ് ഡോങ് ഇൽ (ദി ആക്സിഡന്റൽ ഡിറ്റക്റ്റീവ് (2015)) എന്നിവർ ഒരുമിച്ച് 2011 ൽ പുറത്തിറങ്ങിയ കൊറിയൻ മിസ്റ്ററി, ക്രൈം ത്രില്ലർ മൂവിയാണ് ‘ദി ക്ലയന്റ്”.
ഒരു ദിവസം തന്റെ മീറ്റിംഗ് ക്യാൻസൽ ചെയ്ത് തങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്സറി ആഘോഷിക്കാൻ തിരിച്ചു വീട്ടിലേക്ക് വന്ന ഹാൻ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ബെഡും വീട് നിറയെ പോലീസുകാരെയുമാണ്. തൻ്റെ ഭാര്യ കൊല്ലപ്പെട്ടെന്ന സത്യം മനസ്സിലാക്കിയ ഹാനിനെ പോലീസുകാർ ഉടനെ അറസ്റ്റ് ചെയ്യുന്നു. ബോഡി കിട്ടാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ പിൻബലത്തിൽ അറസ്റ്റ് ചെയ്ത ഹാനിന് മേൽ ഗൂഡാലോചന,കൊലപാതക കുറ്റങ്ങൾ ചുമത്തുന്നു. എന്നാൽ ഹാൻ കുറ്റം നിഷേധിക്കുന്നു. തുടർന്ന് ഹാനിൻ്റെ കേസ്, പ്രഗത്ഭനായ എന്നാൽ താന്തോന്നിയായ കാങ് (ഹാ ജുങ് വൂ) ഏറ്റെടുക്കുന്നു. എതിർഭാഗത്ത് ഉണ്ടായിരുന്നത് ബുദ്ധിമാനും തന്ത്രശാലിയുമായ പ്രോസിക്യൂട്ടർ ആൻ ആയിരുന്നു. പോലീസുകാരുടെ നീക്കങ്ങളിൽ സംശയം തോന്നിയ കാങ് കേസിലെ നിഗൂഢതകൾ അഴിക്കാൻ ഇറങ്ങിത്തിരിക്കുന്നു. തുടർന്ന് ഞെട്ടിപ്പിക്കുന്ന സത്യങ്ങളിലേക്കും ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളിലേക്കും അത് വഴി വെക്കുന്നു.
തുടക്കം മുതൽ ഒടുക്കം വരെ അപ്രതീക്ഷിത ട്വിസ്റ്റുകൾ കൊണ്ട് നിറഞ്ഞ സിനിമ പ്രേക്ഷകനെ നിഗൂഢതയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്. വളരെ വേഗതയിൽ സഞ്ചരിക്കുന്ന കഥയും, ഓരോ നിമിഷവും വരുന്ന പ്ലോട്ട് ട്വിസ്റ്റുകളും, ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് കൂടി ആവുമ്പോൾ കൊറിയയിൽ ഇറങ്ങിയ ഏറ്റവും മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ, കോർട്ട് റൂം ത്രില്ലറിനാണ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്.
മലയാളത്തിൽ ഉൾപ്പെടെ നിരവധി ഭാഷകളിൽ ഈ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിനിമകൾ ഇറങ്ങുകയുണ്ടായി. കൊറിയയിൽ 2011 ൽ ഇറങ്ങിയതിൽ കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നു കൂടിയാണ് “ദി ക്ലയന്റ്”.