The Shadow's Edge
ദ ഷാഡോസ് എഡ്ജ് (2025)

എംസോൺ റിലീസ് – 3584

Subtitle

4781 Downloads

IMDb

7.2/10

ഏഷ്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ രണ്ട് ഇതിഹാസങ്ങൾ – ജാക്കി ചാനും ,ടോണി ല്യൂങ്ങും- നിറഞ്ഞാടിയ, ഹോങ്കോംഗ് ആക്ഷൻ സിനിമകളുടെ സുവർണ്ണ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന, ഉദ്വേഗജനകമായ ഒരു ക്രൈം ത്രില്ലറാണ് ‘ദ ഷാഡോസ് എഡ്ജ്’.

മക്കാവു നഗരത്തെ വിറപ്പിക്കുന്ന ഒരു ഹൈ-ടെക് കൊള്ളസംഘത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. നഗരത്തിലെ അത്യാധുനിക സംവിധാനങ്ങളെപ്പോലും കബളിപ്പിച്ച്, തെളിവുകൾ അവശേഷിപ്പിക്കാതെ കവർച്ചകൾ നടത്തുന്ന ‘ ഷാഡോ’ എന്ന അദൃശ്യശക്തി പോലീസിന് തലവേദനയാകുന്നു. സാങ്കേതികവിദ്യ പരാജയപ്പെടുന്നിടത്ത്, കുറ്റവാളികളെ പിടിക്കാൻ, പഴയകാല രഹസ്യാന്വേഷണ വിദഗ്ദ്ധനായ ഹുവാങ് ഡിഷോങിനെ തിരികെ കൊണ്ടുവരാൻ പോലീസ് നിർബന്ധിതരാകുന്നു. തുടർന്ന് നായകനും വില്ലനും തമ്മിലുള്ള ത്രില്ലിംഗായ ‘ക്യാറ്റ് ആൻഡ് മൗസ്’ ഗെയിമാണ് സിനിമ.

മികച്ച രീതിയിൽ എഴുതപ്പെട്ട രണ്ട് കഥാപാത്രങ്ങളായി രണ്ട് ലെജൻഡുകൾ വരുന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. പതിവ് കോമഡി ആക്ഷൻ ഹീറോ പരിവേഷം മാറ്റി വെച്ച്, പ്രായം തളർത്തിയെങ്കിലും ബുദ്ധി കൂർമ്മതയുള്ള, ഗൗരവക്കാരനായ റിട്ടയേർഡ് പോലീസുകാരനായി ജാക്കിചാനും, ശാന്തനും ബുദ്ധിമാനും എന്നാൽ ക്രൂരനുമായ മോഷ്ടാവായി ടോണി ല്യൂങ്ങും നേർക്കുനേർ വരുന്ന രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റാണ്.

ചൈനീസ് ബോക്സോഫീസിൽ ബ്ലോക്ബസ്റ്ററായ ചിത്രം, ആഗോള തലത്തിലും മികച്ച കളക്ഷൻ നേടി.