Ragnarok Season 1
റാഗ്നറോക്ക് സീസൺ 1 (2020)

എംസോൺ റിലീസ് – 1952

Download

6278 Downloads

IMDb

7.3/10

നോർസ് മിത്തോളജി പ്രകാരം “റാഗ്നറോക്ക്” എന്നാൽ ലോകാവസാനം എന്നാണ്. നോർസ് ദൈവങ്ങളും രാക്ഷസന്മാരും തമ്മിലുണ്ടാകുന്ന അന്തിമ യുദ്ധം മൂലമാണ് ലോകാവസാനം സംഭവിക്കുക എന്നാണ് നോർസ് വിശ്വാസം. ചരിത്രത്തിലെ ലോകാവസാനം എന്ന ഈ വിശ്വാസത്തെ വർത്തമാന കാലത്തേക്ക് കൊണ്ട് വന്നാൽ എന്ത് സംഭവിക്കും, എങ്ങനെ ആയിരിക്കും ആധുനിക കാലത്തെ റാഗ്നറോക്ക് എന്നതാണ് സീരീസ് വിഷയമാക്കുന്നത്.

മാഗ്നയും കുടുംബവും വീട് മാറി നോർവേയിലെ എദ്ദ എന്ന ചെറു പട്ടണത്തിലെ പുതിയ വീട്ടിലേക്ക് താമസം മാറുകയും, വരുന്ന വഴിയിൽ ഒരു സ്ത്രീ മാഗ്നയുടെ നെറ്റിയിൽ തലോടുകയും ചെയ്യുന്നു. ഈ സംഭവത്തിന്‌ ശേഷം മാഗ്നയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നു.

മികച്ച ദൃശ്യ ഭംഗിയാണ് സീരിസിന്റെ മറ്റൊരു വലിയ പ്രത്യേകത.
ആദ്യ സീസണിലെ ആറ് എപ്പിസോഡ്സ് മാത്രമാണ് റിലീസ് ആയിരിക്കുന്നത്.

റാഗ്നറോക്കിന്റെ രണ്ടാമത്തെ സീസണിന്റെ സബ്‌ടൈറ്റിൽ എംസോണിൽ ലഭ്യമാണ്.