I'm Still Here
ഐം സ്റ്റില്‍ ഹിയര്‍ (2024)

എംസോൺ റിലീസ് – 3456

Download

683 Downloads

IMDb

8.6/10

മാര്‍സെലോ റൂബന്‍സ് പൈവ എഴുതിയ സ്മരണികയെ ആസ്പദമാക്കി 2024-ല്‍ വാള്‍ട്ടര്‍ സല്ലസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു ബ്രസീലിയന്‍ ചിത്രമാണ് “ഐം സ്റ്റില്‍ ഹിയര്‍”. ഒരേ പോലെ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം നേടുകയുണ്ടായി. ചിത്രത്തിലെ അഭിനയത്തിന് ഫെര്‍ണാണ്ട ടോറസിന് ഏറ്റവും മികച്ച നടിക്കുള്ള (ഡ്രാമ) ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടുകയുണ്ടായി.

1970-കളില്‍ ബ്രസീലില്‍ പട്ടാള ഭരണം നടക്കുന്ന സമയത്ത് റിയോ ഡി ജനീറോയില്‍ താമസിക്കുകയാണ് റൂബന്‍സ് പൈവയും ഭാര്യ യൂനിസും. അവര്‍ക്ക് അഞ്ച് മക്കളുണ്ട്. വെറാ എന്ന് വിളിക്കുന്ന വെറോക്കയും, എലിയാനയും, നാലു എന്ന് വിളിക്കുന്ന അന ലൂസിയയും, ബബിയു എന്ന് വിളിക്കുന്ന ബിയാട്രിസും, ഏക മകനായ മാര്‍സെലോയും. ഒരു ദിവസം പട്ടാളത്തില്‍ നിന്ന് ഒരു കൂട്ടം ആളുകള്‍ വന്ന് റൂബന്‍സിനെ മൊഴി നല്‍കാന്‍ എന്നും പറഞ്ഞു വിളിച്ചോണ്ട് പോകുന്നു. തുടര്‍ന്ന് റൂബന്‍സിനെ കാണാതാവുന്നു. റൂബന്‍സിന് എന്ത് സംഭവിച്ചെന്ന് കണ്ടെത്താന്‍ യൂനിസ് നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.