Cronos
ക്രോണോസ് (1993)

എംസോൺ റിലീസ് – 2465

Download

1936 Downloads

IMDb

6.7/10

പാന്‍സ് ലാബ്രിന്ത് (2006), ദ ഷേപ്പ് ഓഫ് വാട്ടര്‍ മുതലായ പ്രശസ്ത സിനിമകളുടെ സംവിധായകന്‍ ഗില്ലെർമൊ ദെൽ തോറൊയുടെ ആദ്യ സിനിമയാണ് ക്രോണോസ്. ആന്റീക് ഡീലറായ ഹെസൂസ് ഗ്രിസിന്റെ കയ്യിൽ ക്രോണോസ് എന്ന ഉപകരണം യാദൃശ്ചികമായി വന്നു പെടുന്നിടത്താണ് കഥ തുടങ്ങുന്നത്. വയസ്സായ അയാള്‍ക്ക്, ഈ ഉപകരണം നഷ്ടപ്പെട്ട യൗവനം തിരികെ നല്‍കുന്നു പക്ഷെ അയാള്‍ അറിയാതെ തന്നെ അയാളില്‍ മാറ്റങ്ങള്‍ വരാന്‍ തുടങ്ങുകയാണ്. ഈ ഉപകരണം തട്ടിയെടുക്കാന്‍ മറ്റൊരാള്‍ വരികയും കൂടി ചെയ്യുമ്പോള്‍ ഹെസൂസിന്റെ ജീവിതം കീഴ്മേല്‍ മറിയുന്നു.
വളരെ ചെറിയ ഒരു മെക്സിക്കന്‍ സിനിമ ആയിരുന്നിട്ടു പോലും ഇതിലുടെ ലോക സിനിമയില്‍ തന്റെ സാന്നിദ്ധ്യമറിയിക്കാന്‍ ഡെല്‍ തോറൊയ്ക്ക് സാധിച്ചിരിക്കുന്നു.