Money Heist Season 1
മണി ഹൈസ്റ്റ് സീസൺ 1 (2017)

എംസോൺ റിലീസ് – 1193

Download

148024 Downloads

IMDb

8.2/10

റോയൽ മിന്റ്. സ്‌പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്‌പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബറിയുടെയും കഥയാണ് Money Heist aka La Casa De Papel.

കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, ലക്ഷങ്ങളോ ഒന്നുമല്ല 2400 മില്യൺ യൂറോയാണ്. റോയൽ മിന്റിലേക്ക് കാലെടുത്ത് വെക്കുന്ന നിമിഷം മുതൽ അവിടന്ന് മുഴുവൻ പണവും അടിച്ചെടുത്ത് ഇറങ്ങുന്നവരെയും ഉള്ള കാര്യങ്ങൾ ഒന്ന് വിടാതെ എല്ലാം പ്രൊഫസ്സർ പ്ലാൻ ചെയ്തിട്ടുണ്ട്. അയാളുടെ പ്ലാനിങ് അതേപോലെ അനുസരിക്കുക എന്ന് മാത്രമേ ബാങ്കിന് അകത്തുള്ളവർ ചെയ്യേണ്ടതുള്ളൂ. അവരെ സഹായിക്കാനും പോലീസിന്റെ ശ്രദ്ധ തിരിച്ച് വിടാനും പുറത്ത് നിന്ന് കരുക്കൾ നീക്കി പ്രൊഫസറും. പക്ഷേ കവർച്ചയിൽ പങ്കെടുക്കുന്ന ആൾക്കാരുടെയും സ്വഭാവവും അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളും കാരണം പ്രൊഫെസ്സറും കൂട്ടരും കൂടുതൽ കുരുക്കിലേയ്ക്ക് പോകും തോറും ഇത് കാണുന്ന നമ്മുടെ ടെൻഷനും കൂടും.

കടപ്പാട് : Basith Ali