Summer with Monika
സമ്മര്‍ വിത്ത് മോണിക്ക (1953)

എംസോൺ റിലീസ് – 3474

ഭാഷ: സ്വീഡിഷ്
സംവിധാനം: Ingmar Bergman
പരിഭാഷ: അർച്ചന മോഹൻദാസ്
ജോണർ: ഡ്രാമ, റൊമാൻസ്
Download

1150 Downloads

IMDb

7.5/10

ഇങ്മാർ ബർഗ്മൻ രചനയും സംവിധാനവും നിർവഹിച്ച് 1953-ൽ പുറത്തിറങ്ങിയ സ്വീഡിഷ് പ്രണയചിത്രമാണ് സമ്മർ വിത്ത് മോണിക്ക. ഹാരിയറ്റ് ആൻഡേഴ്സനും ലാർസ് എക്ബോർഗും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അൻപതുകളിലെ സ്റ്റോക്ഹോമിലെ യുവതയുടെ പ്രണയത്തിൻ്റെയും കാമനകളുടെയും കഥ പറയുന്നു.

പത്തൊൻപതുകാരൻ ഹാരിയും പതിനെട്ടുകാരി മോണിക്കയും ദൈനംദിന ജീവിതത്തിലെ വിരസതയും വ്യസനതകളും ഒഴിവാക്കാൻ നാടുവിട്ട് യാത്ര പോവുന്നു. ആ വേനൽക്കാലം അവർക്ക് പ്രണയപൂർണ്ണവും ആനന്ദകരവുമായിരുന്നു. എന്നാൽ ജീവിതത്തിൽ എപ്പോഴും സന്തോഷം മാത്രമല്ല, സംഘർഷഭരിതമായ സാഹചര്യങ്ങളെയും നേരിടേണ്ടി വരുമെന്ന് തുടർന്നുള്ള ദിവസങ്ങൾ അവരെ പഠിപ്പിക്കുന്നു.

പ്രമേയത്തിലെ വ്യത്യസ്‌തതയും ധീരമായ ഉള്ളടക്കവും മൂലം വിവാദമായ ഈ ചിത്രം സ്വീഡിഷ് സിനിമയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ചിത്രമായി കണക്കാക്കപ്പെടുന്നു.