Low Season
ലോ സീസൺ (2020)

എംസോൺ റിലീസ് – 3101

Download

9659 Downloads

IMDb

6.4/10

Movie

N/A

ജന്മനാ പ്രേതങ്ങളെ കാണാൻ കഴിവുണ്ടെന്നുള്ള ഒറ്റ കാരണത്താൽ നായികയായ ലിന്നിനു സൂപ്പർസ്റ്റാറായ കാമുകനുമായുമായി വേർപിരിയേണ്ടി വരുന്നു. കൂടാതെ തിരക്കു പിടിച്ച നഗരജീവിതം കൂടിയായപ്പോ അവളുടെ ജീവിതമാകെ വിഷാദപൂർണ്ണമായി മാറി. ഇതിൽ നിന്നെല്ലാം മുക്തി നേടാനായി തായ്‌ലൻഡ്ന്റെ വടക്കു ഭാഗത്തെ പ്രകൃതിരമണ്ണീയമായ ഒരു റിസോർട്ടിലേക്ക് അവൾ തനിയെ പോകുന്നു. അവിടെവച്ച് സിനിമയ്ക്കായി തിരക്കഥ എഴുതാനെത്തിയ നായകനായ പഡിനെ പരിചയപ്പെടുന്നതും, അവർ ഒരുമിച്ചുള്ള പിന്നീടുള്ള യാത്രയുമാണ് “ലോ സീസൺ” പറയുന്നത്. അല്പം തമാശയും, സാഹസികതയും, കൂട്ടിനു കുറച്ച് പ്രേതങ്ങളുമൊക്കെയായി ഇരുവരും നടത്തുന്ന യാത്രയിൽ പ്രണയവും, സൗഹൃദവുമൊക്കെ നമുക്ക് കാണാനാകും.

സമൃദ്ധമായ കാടും, കണ്ണിന് കുളിർമയേകുന്ന പച്ചപ്പും, ഒപ്പം മനോഹരമായ ഫ്രെയിമുകളും കൊണ്ട് വല്ലാത്തൊരു അനുഭൂതിയാണ് 2020- ൽ പുറത്തറങ്ങിയ “ലോ സീസൺ” എന്ന Rom-Com-Horror തായ് ചിത്രം സമ്മാനിച്ചിരിക്കുന്നത്.

യാത്രകളും, പ്രണയവും, സൗഹൃദവും, ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ കാണില്ല. അതുകൊണ്ടുതന്നെ തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു ഫീൽ ഗുഡ് തായ് ചിത്രമാണ് “ലോ സീസൺ“.

Credit : Raghu Balan