Timeline
ടൈംലൈൻ (2014)

എംസോൺ റിലീസ് – 2761

ഭാഷ: തായ്
സംവിധാനം: Nonzee Nimibutr
പരിഭാഷ: വിഷ്‌ണു പ്രസാദ്
ജോണർ: ഡ്രാമ, റൊമാൻസ്
IMDb

6.6/10

Movie

N/A

2014-ൽ തായ് ഭാഷയിൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി ഡ്രാമ സിനിമയാണ് ടൈംലൈൻ.

വിവാഹം കഴിഞ്ഞ് അധികനാൾ ആകുന്നതിനു മുമ്പേ തന്നെ വിധവയാകേണ്ടി വന്ന മാറ്റ്, തന്റെ പ്രിയ ഭർത്താവിന്റെ സ്വപ്നം മകൻ റ്റാനിലൂടെ സാധിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ അവനെ സ്വന്തം ചിട്ടയിൽ വളർത്തി വലുതാക്കുന്നു. കോളേജ് പ്രായമെത്തിയപ്പോൾ അവൾ റ്റാനിനെ നാട്ടിലെ അഗ്രികൾച്ചർ കോളജിൽ ചേർക്കാൻ തീരുമാനിച്ചെങ്കിലും, ഗ്രാമം വിട്ട് ബാങ്കോക്കിൽ ചെന്ന് പഠിക്കണെമെന്നുള്ള അവന്റെ പിടിവാശിക്കൊടുവിൽ മാറ്റ് മനസ്സില്ലാമനസ്സോടെ അതിനു സമ്മതം മൂളി. പിന്നീട് കോളജിലേക്ക് പോയ റ്റാൻ, ജൂൺ എന്ന പെൺകുട്ടിയെ കാണുന്നതും പിന്നീട് അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്.